കെഎസ്ആർടിസി കൺസഷൻ അപേക്ഷകളും ഇനി മുതൽ ഓൺലൈനിൽ
തിരുവനന്തപുരം: 2024 – 25 അധ്യയന വർഷം മുതൽ കെഎസ്ആർടിസി ബസുകളിലെ വിദ്യാർഥി കൺസഷൻ ഓൺലൈനിലേക്ക്. കെഎസ്ആർടിസി യൂണിറ്റുകളിൽ നേരിട്ടെത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കാനാണ് രജിസ്ട്രേഷൻ ഓൺലൈനിലേക്ക് മാറ്റുന്നത്.
രജിസ്ട്രേഷനായി https://www.concessionksrtc.com എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്ത് School Student Registration/ College student registration എന്ന ടാബ് ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും തെറ്റു കൂടാതെ രേഖപ്പെടുത്തി നിർദേശിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക. അപേക്ഷ വിജയകരമായി പൂർത്തിയായാൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിൽ ഒരു മെസേജ് വരും. അപേക്ഷ സ്കൂൾ അംഗീകരിച്ചുകഴിഞ്ഞാൽ ബന്ധപ്പെട്ട ഡിപ്പൊയിലെ പരിശോധനയ്ക്ക് ശേഷം അപ്രൂവ് ചെയ്യും. ഉടൻ അപേക്ഷ അംഗീകരിച്ചതായി എസ്എംഎസ് ലഭിക്കുകയും ആകെ എത്ര രൂപ ഡിപ്പൊയിൽ അടക്കേണ്ടതുണ്ട് എന്ന നിർദേശവും ലഭ്യമാകും.
തുക അടയ്ക്കേണ്ട നിർദേശം ലഭ്യമായാലുടൻ ഡിപ്പൊയിലെത്തി തുക അടയ്ക്കുക. ഏത് ദിവസം നിങ്ങളുടെ കൺസഷൻ കാർഡ് ലഭ്യമാകുമെന്ന് അറിയാം