കെഎസ്ആര്‍ടിസി ബസിന് മുന്നിൽ മേയര്‍ വാഹനം നിര്‍ത്തിയിട്ടതിൽ നടപടി; നടപടി എടുക്കാൻ പൊലീസിന് നിര്‍ദ്ദേശം നൽകി കോടതി

0

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബവും സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസിന് മുന്നിൽ നിര്‍ത്തിയിട്ട സംഭവവുമായി ബന്ധപ്പെട്ട് പരിശോധിച്ച് നടപടിയെടുക്കാൻ കന്റോൺമെന്റ് പൊലീസിന് കോടതി നിര്‍ദ്ദേശം. അഭിഭാഷകനായ ബൈജു നോയലിന്റെ ഹർജിയിലാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നായിരുന്നു ബൈജു നോയൽ നൽകിയ പരാതി.

മേയറും സംഘവും കെഎസ്ആർടിസി ബസ് തടഞ്ഞ വിവാദ സംഭവവുമായി ബന്ധപ്പെട്ടാണ് യദു കോടതിയിലെത്തിയത്. ബസ് തടഞ്ഞ് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നത്തിലാണ് പരാതി . മേയറുടെ ഭർത്താവും എംഎൽഎയുമായി സച്ചിൻദേവ് ബസിൽ അതിക്രമിച്ചുകയറി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി ഉന്നയിക്കുന്നുണ്ട്.മേയർക്കും എംഎൽഎക്കും പുറമെ കാറിലുണ്ടായിരുന്ന ബന്ധുക്കൾക്കെതിരെയും പരാതിയുണ്ട്. പരാതി ഫയലിൽ സ്വീകരിച്ച തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.

യദുവിൻറെ പരാതിയിൽ പൊലീസ് കേസ് എടുക്കാൻ തയ്യാറാകാത്തത് ചർച്ചയാകുന്നതിനിടെയാണ് കേസ് കോടതിയിലെത്തുന്നത്. ഇതിനിടെ ബസിലെ കണ്ടക്ടർ സുബിനെതിരെയും കടുത്ത ആരോപണമാണ് യദു ഉന്നയിച്ചിരിക്കുന്നത്. പിൻസീറ്റിൽ ഇരിക്കുന്നതിനാൽ എംഎൽഎ ബസിൽ കയറിയത് കണ്ടില്ലെന്ന് കണ്ടക്ടർ പൊലീസിന് നൽകിയ മൊഴി. എന്നാൽ ഇത് കള്ളമാണെന്ന് യദു കുറ്റപ്പെടുത്തി. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിൽ മേയർക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് അഭിഭാഷകനായ ബൈജു നോയൽ കോടതിയെ സമീപിച്ചിരുന്നത്. ഇത് പരിഗണിച്ചാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി കന്റോൺമെന്റ് പൊലീസിനോട് അന്വേഷിച്ച് നടപടി എടുക്കാൻ ആവിശ്യപെട്ടിരുന്നത്. എന്നാൽ ബസിലെ മെമ്മറി കാർഡ് ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നാണ് പറയപ്പെടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *