കായംകുളത്ത് കെഎസ്ആര്‍ടിസി ബസ് കത്തിനശിച്ചു.
കായംകുളം: കായംകുളത്ത് ദേശീയപാതയിൽ കെഎസ്ആര്‍ടിസി ബസിനു തീപിടിച്ചു. എംഎസ്എം കോളജിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. കരുനാഗപ്പള്ളിയില്‍നിന്നു തോപ്പുംപടിക്കു പോയ ബസിനാണു തീപിടിച്ചത്. ബസ് പൂര്‍ണമായി കത്തിനശിച്ചു. ആര്‍ക്കും പരുക്കില്ല.എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. പൊലീസും അഗ്നിശമന സേന ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി തീ അണച്ചു