കെഎസ്‌എഫ്‌ഇയുടെ അംഗീകൃത ഓഹരി മൂലധനം 250 കോടി രൂപയാക്കി ഉയർത്തി
തിരുവനന്തപുരം : കെഎസ്‌എഫ്‌ഇയുടെ അംഗീകൃത ഓഹരി മൂലധനം 250 കോടി രൂപയാക്കി ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നിലവിലെ അംഗീകൃത മൂലധനം 100 കോടി രൂപയായിരുന്നു. അംഗീകൃത മൂലധനം ഉയർത്തുന്നത് ചിട്ടി അടക്കമുള്ള ബിസിനസുകളുടെ കൂടുതൽ വിപുലീകരണത്തിനും കെഎസ്‌എഫ്‌ഇയുടെ വളർച്ചയ്‌ക്കും സഹായകമാകും. നേരത്തെ 50 കോടി രൂപയായിരുന്നു കമ്പനിയുടെ അംഗീകൃത മൂലധനം. 2016ലാണ് 100 കോടി രൂപയായി ഉയർത്തിയത്.