കേരളാ ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ ലാഭത്തിലേക്ക്

0

കോട്ടയം: പ്രതിസന്ധികളെ മറികടന്നു കെ.എഫ്.ഡി.സി ലാഭത്തിലേയ്ക്ക് നീങ്ങിയതായി ചെയർ പേഴ്‌സൺ ലതിക സുഭാഷ് അറിയിച്ചു. 2021-22 സാമ്പത്തിക വർഷത്തിൽ 13.21 കോടി രൂപ വിറ്റുവരവും 34 ലക്ഷം രൂപയുടെ ലാഭവവും ലഭിച്ചു2022-23 വർഷത്തിലെ വിറ്റുവരവ് 31 കോടിയും ലാഭം ഒരു കോടിയുമാണ്.

ഇക്കോ ടൂറിസം മേഖലയിൽ രണ്ട് വര്ഷം കൊണ്ട് കെ.എഫ്.ഡി.സി യിൽ കാര്യമായ പുരോഗതിയാണുണ്ടായത്ഗവി ഇക്കോടൂറിസം സെന്ററിൽ മൂന്ന് പുതിയ ലോഗ്ഹൗസുകളുടെയും ടെന്റുകളുടേയും നിർമ്മാണവും പഴയ അതിഥിമന്ദിരങ്ങളുടെ നവീകരണവും പൂർത്തിയായതോടെ അമ്പത്തിയെട്ട് പേർക്കുള്ള താമസ സൗകര്യമുണ്ടായിട്ടുണ്ടെന്നും ചെയർ പേഴ്സൺ പറഞ്ഞു.മൂന്നാറിലെ ഗാർഡനിൽ കഴിഞ്ഞ വർഷം റെക്കോർഡ് വിൽപ്പന നടന്നതും മീശപ്പുലിമലയിലും ആനയിറങ്കലിലും എത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചതും വരുമാനം മെച്ചപ്പെടാൻ സഹായകമായന്നും അവർ വൃക്തമാക്കി.

തിരുവനന്തപുരം ജില്ലയിലെ അരിപ്പയിൽ പുതിയ അഞ്ചു ഹട്ടുകൾ പൂർത്തിയാക്കി സഞ്ചാരികൾക്ക് തുറന്നു കൊടുത്തതോടെ കൂടുതൽ പേർക്ക് താമസസൗകര്യമൊരുങ്ങി. വാഗമണിലെ ഓർക്കിഡേറിയത്തോടനുബന്ധിച്ചു ഫ്ലോറികൾച്ചർ ഗാർഡൻ തുടങ്ങി. കുട്ടികൾക്കായി പാർക്ക് തുറന്നുഡിസംബർ-ജനുവരി മാസങ്ങളിൽ പുഷ്പമേള നടത്തിയത് വൻ വിജയമായിരുന്നു.
എല്ലാ വർഷവും വാഗമണിൽ പുഷ്പ – സസ്യ പ്രദർശനവും വില്പനയും നടത്തുമെന്നും ലതിക സുബാഷ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *