വൈദ്യുതി പോയാൽ മൊബൈലും ഓഫ് ആകുന്ന സംവിധാനവുമായി കരുനാഗപ്പള്ളി കെഎസ്ഇബി

കരുനാഗപ്പള്ളി : കേരളത്തിലെ എല്ലാ ഇലക്ട്രിസിറ്റി ഓഫീസുകളിലും പരാതികൾ അറിയിക്കുന്നതിനായി ഔദ്യോഗിക മൊബൈൽ വൈദ്യുതബോർഡ് നൽകിയിട്ടുണ്ട്. എന്നാൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലെ നോർത്ത്, സൗത്ത്, ഓഫീസുകളുടെ പരിധിയിലുള്ള ഏതെങ്കിലും ഭാഗത്ത് വൈദ്യുതപ്രവാഹം നിലച്ചാൽ ഉടൻതന്നെ ഓഫീസിലെ ഈ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആകും. സ്വിച്ച് ഓഫ് ആകുന്നതല്ല ആക്കുന്നതാണ്. അതേപോലെ തന്നെയാണ് ഇരു ഓഫീസുകളുടെയും ലാൻഡ് ഫോണിന്റെ അവസ്ഥ രാത്രികാലങ്ങളിൽ ലാൻഡ് ഫോണിന്റെ റിസീവർ എടുത്തു മാറ്റിവെക്കുന്നത് പതിവ് കാഴ്ചയാണ്. രണ്ടു ഓഫീസുകളുടെയും ഗേറ്റ് കടന്ന് ആരെങ്കിലും അകത്തേക്ക് പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിസീവർ എടുത്ത ഫോണിൽ വയ്ക്കും. കഴിഞ്ഞദിവസം നോർത്തിൽ നിരന്തരം മൊബൈലിൽ വിളിച്ചിട്ട് കിട്ടാത്ത കാരണത്താൽ ഒരു കൺസ്യൂമർ നേരിട്ട് പുതിയകാവിലെ ഓഫീസിലെത്തി അവിടെനിന്ന് അദ്ദേഹം ഫോണിൽ വിളിച്ചപ്പോൾ മൊബൈൽ ഓഫ് ആണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ അടുത്ത് എന്തുകൊണ്ട് മൊബൈൽ ഓഫ് ആക്കിയെന്ന് ചോദിച്ചപ്പോൾ ഞാൻ ഒരാളെ ഉള്ളൂ ഇത് രണ്ടും അറ്റൻഡ് ചെയ്യുവാൻ എന്നായിരുന്നു മറുപടി. തുടർന്ന് അദ്ദേഹം മൊബൈൽ ഓൺ ചെയ്തു.
വൈദ്യുതി ഇല്ലാത്തത് മാത്രം അറിയിക്കാനല്ല ഇലക്ട്രിസിറ്റി ഓഫീസുകളിലെ ഫോണുകൾ അടിയന്തര സാഹചര്യങ്ങളും അപകടങ്ങളും അറിയിക്കുന്നതിനു വേണ്ടിയാണ്. ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് കേബിളുകളിൽ നിരന്തരം തകരാർ ഉള്ളതിനാൽ ലാൻഡ് ഫോണുകൾ മിക്ക സമയങ്ങളിലും പ്രവർത്തിക്കാറില്ല. ഈ സമയം എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ അറിയിക്കേണ്ട ഫോണാണ് നിരന്തരം ഓഫ് ചെയ്തു വയ്ക്കുന്നത്. ഇലക്ട്രിസിറ്റി ഓഫീസിന്റെ പരിധിയിൽ വരുന്ന സ്ഥലത്തിരിക്കുന്ന സൈക്കിളിന്റെ കാറ്റൂരി വിടാൻ ഉത്തരവ് നൽകുന്ന ഉദ്യോഗസ്ഥർ ഫോൺ ഓഫ് ചെയ്ത് വയ്ക്കരുത് എന്ന നിർദ്ദേശം കൂടി നൽകേണ്ടതാണ്. ആന്ധ്രയിൽ കാറ്റടിച്ചാൽ കരുനാഗപ്പള്ളിയിൽ കരണ്ട് പോകുമെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു വീട്ടിൽ ഒരു ജനറേറ്റർ എന്ന പദ്ധതി ഉടൻ നടപ്പിലാക്കണമെന്നാണ് ഇപ്പോൾ കരുനാഗപ്പള്ളിക്കാരുടെ ആവശ്യം.