കെഎസ് ഇബിക്ക് സർക്കാർ വകുപ്പുകൾ നൽകാനുള്ള കുടിശ്ശിക, ഇന്നത്തെ യോഗത്തിലും തീരുമാനമായില്ല
തിരുവനന്തപുരം : വിവിധ സർക്കാർ വകുപ്പുകൾ കെഎസ്ഇബിക്ക് നൽകാനുള്ള കുടിശിക സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തി. വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിലാണ് തീരുമാനം.
പല വകുപ്പുകളിൽ നിന്നായി കോടികണക്കിന് രൂപയാണ് കെഎസ്ഇബിക്ക് കിട്ടാനുള്ളത്. വാട്ടർ അതോരിറ്റിയുടെ കുടിശിക കഴിഞ്ഞ ദിവസം സർക്കാർ ഏറ്റെടുത്തിരുന്നു. കുടിശിക കിട്ടിയില്ലെങ്കിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുമെന്നാണ് ബോർഡ് യോഗത്തിൽ അറിയിച്ചത്. അതേസമയം സംസ്ഥാനത്തെ വൈദ്യുത ഉപയോഗം വീണ്ടും കുത്തനെ കൂടുകയാണ്.
ഇന്നലെ പീക്ക് ടൈമിൽ 5066 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായത്. തുടർച്ചായായ മൂന്നാം ദിവസവും പ്രതിദിന വൈദ്യുത ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു