പ്രതിദിന വൈദ്യുതി ഉപയോഗം കുറഞ്ഞു: നിയന്ത്രണത്തില്‍ ഇളവ് നൽകിയേക്കും

0

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞു. ഇന്നലെ ആകെ ഉപയോഗം 95.69 ദശലക്ഷം യൂണിറ്റായിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ഉപയോഗം 100 ദശലക്ഷം യൂണിറ്റിനു താഴെയെത്തുന്നത്.

അതേസമയം, പീക്ക് ടൈം ആവശ്യകതയും കുറഞ്ഞു. 4,585 മെഗാവാട്ട് ആണ് ശനിയാഴ്ചത്തെ ആവശ്യകത. പലസ്ഥലങ്ങളിലും വേനല്‍ മഴ കൂടി ലഭിക്കാൻ തുടങ്ങിയതോടെയാണ് വൈദ്യുതി ഉപഭോഗം കുറഞ്ഞത്.

ആകെ ഉപയോഗം കുറഞ്ഞതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തില്‍ ഇളവ് ഏർപ്പെടുത്താനാണ്  സാധ്യത. ഘട്ടം ഘട്ടം ആയി നിയന്ത്രണം ഒഴിവാക്കാനാണ് കെഎസ്‌ഇബിയുടെ തീരുമാനം. എന്നാല്‍ പീക് ആവശ്യകത ഉയർന്നു നില്‍ക്കുന്ന മലബാറിലെ ചില സബ്സ്റ്റേഷൻ പരിധികളില്‍ നിയന്ത്രണം തുടരും. ഈ സ്ഥലങ്ങളില്‍ വൈദ്യതി നിയന്ത്രണത്തിന്റെ സമയം കുറയ്‌ക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *