കുഞ്ഞുങ്ങളോട് കരുനാഗപ്പള്ളി കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥന്റെ ക്രൂരത
കരുനാഗപ്പള്ളി: മൂന്ന് സ്കൂളുകളും നിരവധി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടങ്ങുന്ന കരുനാഗപ്പള്ളി ഹൈസ്കൂൾ ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന കരുനാഗപ്പള്ളി കെഎസ്ഇബി ഓഫീസിൽ നിന്നുള്ള ചിത്രമാണ് മുകളിൽ കാണുന്നത്. സ്കൂൾ കുട്ടികൾ പല സ്ഥാപനങ്ങളുടെ മുന്നിലും മറ്റും അവരുടെ സൈക്കിളുകൾ പാർക്ക് ചെയ്യാറുണ്ട്. എന്നാൽ നല്ല രീതിയിൽ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് കരുനാഗപ്പള്ളി ഇലക്ട്രിസിറ്റി ബോർഡിന് മുൻവശത്തെ സ്ഥലം. ഇത് കണ്ട് കുറച്ചു കുട്ടികൾ അവിടെ സൈക്കിൾ പാർക്ക് ചെയ്തു. ഈ സൈക്കിളുകൾ കണ്ട കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സൈക്കിളുകൾ എല്ലാം നശിപ്പിക്കാൻ കെഎസ്ഇബി ഓഫീസിലെ ഡ്രൈവർക്ക് നിർദ്ദേശം നൽകി. തുടർന്ന് ഡ്രൈവർ കുരുന്നു കുട്ടികളുടെ സൈക്കിളുകളുടെ കാറ്റ് അഴിച്ചുവിടാൻ തുടങ്ങി. ക്യാമറയുമായി ഞങ്ങൾ ഷൂട്ട് ചെയ്യുന്ന കണ്ടയുടൻ അദ്ദേഹം അതിൽ നിന്നും പിന്മാറുകയും കാറ്റഴിച്ചു വിട്ടില്ല എന്ന് ക്യാമറയുടെ മുന്നിൽ പറയുകയും ചെയ്തു.
തുടർന്ന് ഉയർന്ന അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എല്ലാത്തിന്റെയും കാറ്റടിച്ചു വിട്ടോ എന്ന് ചോദിച്ചപ്പോൾ കാറ്റ് അടിച്ചു വിട്ടു എന്നായിരുന്നു ഡ്രൈവർ പറഞ്ഞ മറുപടി. എന്നിട്ട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഡ്രൈവറെയും കൂട്ടി ജോലി സമയത്തു ഔദോഗിക വാഹനത്തിൽ തന്റെ ഫോൺ നന്നാക്കുന്നതിനായി ലാലാലി ജംഗ്ഷനിലുള്ള കിംഗ് സിറ്റി ബിൽഡിങ്ങിലേക്ക് പോയി. സ്ഥലം ഇല്ലാത്ത കാരണത്താലോ അല്ലെങ്കിൽ കുട്ടികളുടെ സൗകര്യത്തിനോ ആയിരിക്കും അവർ സൈക്കിൾ കെഎസ്ഇബി ഓഫീസിനു മുൻവശത്ത് പാർക്ക് ചെയ്തത്. കുരുന്നുകളോട് ക്രൂരത കാണിക്കുന്ന ഇത്തരം ഉദ്യോഗസ്ഥർക്ക് മക്കൾ ഉണ്ടോ എന്നും ഈ സമയത്ത് ഞങ്ങൾക്ക് ചോദിക്കേണ്ടി വരും.