ലോക മാതൃദിനവും സാഹിത്യ സായാഹ്നവും ഒരേ വേദിയിൽ നടന്നു

മുംബൈ: കേരളീയ സമാജം ,ഡോംബിവലി, ലോക മാതൃദിന ആഘോഷവും സമാജത്തിൻ്റെ പ്രതിമാസ പരിപാടിയായ സാഹിത്യ സായാഹ്നവും സംയുക്തമായി നടത്തി.
പാണ്ഡുരംഗവാഡി മോഡൽ സ്കൂൾ ഓഡിറ്റോറിയത്തിൽസംഘടിപ്പിച്ച , വൈസ് പ്രസിഡൻ്റ് സുരേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി രാജശേഖരൻ നായർ സ്വാഗതം പറഞ്ഞു. ചെയർമാൻ വർഗ്ഗീസ് ഡാനിയൽ, ജി സി അംഗം ശ്യാമ. കെ. നായർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കവയിത്രി ഇന്ദിര കുമുദ് മുഖ്യാതിഥിയായിരുന്നു.
ഇന്ത്യാ – പാക് സംഘർഷ മുഖത്തെ സൈനികർക്ക് ഐക്യദാർഢ്യവും വീരമൃത്യുവരിച്ച സൈനികർക്കും ഭീകരാക്രമണത്തിൽ ജീവൻ നഷ്ട്ടപെട്ടവർക്കും ആദരാഞ്ജലികളും അർപ്പിച്ചുകൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്.
തുടർന്ന് സമാജം മുൻ കലാസാംസ്‌കാരിക വിഭാഗം സെക്രട്ടറി ടി.കെ. രാജേന്ദ്രൻ ‘അമ്മ’ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.
മാതൃദിനത്തിൻ്റെ ഭാഗമായി സദസ്സിൽ സന്നിഹിതരായിരുന്ന എല്ലാ അമ്മമാരെയും പുച്ചെണ്ടും മധുരവും നൽകി സമാജം ഗവേണിംഗ് കൗൺസിൽ അംഗങ്ങൾ ആദരിച്ചു . സമാജം അംഗങ്ങൾക്കായി നടത്തി വരുന്ന വിവിധ സൗജന്യ പരിശീലന ക്ലാസുകളിലെ അമ്മമാരായ ഗുരുക്കളെയും ചടങ്ങിൽ ഫലകവും പൂച്ചെണ്ടും നൽകി സമാജം ആദരിച്ചു.
സമാജം അംഗങ്ങളായ അമ്മമാരും കുട്ടികളും ചേർന്നവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു. കലാവിഭാഗം സെക്രട്ടറി സുരേഷ് ബാബു കെ.കെ നന്ദി പറഞ്ഞു.