KSDയുടെ വിഷു-ഈസ്റ്റർ ആഘോഷം ഇന്ന്

മുംബൈ : കേരളീയ സമാജം ഡോംബിവ്‌ലിയുടെ വിഷു-ഈസ്റ്റർ ആഘോഷം, ഇന്ന് വൈകുന്നേരം 5 മണിമുതൽ ഡോംബിവ്‌ലി വെസ്റ്റിലുള്ള മോഡൽ ഇംഗ്ലീഷ് സ്‌കൂളിൽ (KUMBERKHAN PADA) വെച്ചു നടക്കും .
സാംസ്കാരിക സമ്മേളനം ,സമാജം നടത്തിവരുന്ന നൃത്ത ക്ലാസ്സിലെ വനിതാ നൃത്തവിദ്യാർത്ഥിനികളുടെ നൃത്തനൃത്യങ്ങൾ,സമാജം പുതുതായി ആരംഭിച്ച സംഗീത , വാദ്യോപകരണ ക്ലാസുകളിലെ വിദ്യാർത്ഥികളുടെസംഗീത പരിപാടികൾ ,വിഷു കൈനീട്ടം എന്നിവ ഉണ്ടായിരിക്കും.
മൂന്നാമത് KSD എക്സിബിഷൻ സന്ദർശിച്ചവർക്കായി സംഘടിപ്പിച്ച ലക്കി ഡ്രോ നറുക്കെടുപ്പും സമ്മാനവിതരണവും ഉണ്ടായിരിക്കും. വിഭവ സമൃദ്ധമായ വിഷു സദ്യയുമുണ്ടായിരിക്കുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.