KSD കേരളപ്പിറവി- ദീപാവലി ആഘോഷം നാളെ
ഡോംബിവ്ലി: കേരളീയ സമാജം ഡോംബിവലിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി – ദീപാവലി ആഘോഷങ്ങൾ നവംബർ ഒന്ന് വെള്ളിയാഴ്ച്ച പാണ്ഡുരംഗവാഡി മോഡൽ ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.വൈകുന്നേരം 6.00 മണിക്ക് പരിപാടികൾ ആരംഭിക്കും.
കേരളത്തിന്റെ തനതായ കലാരൂപങ്ങൾക്കൊപ്പം ദീപാലങ്കാരങ്ങൾ വിന്യസിച്ച് ദീപാവലിയും പ്രൗഢമായിആഘോഷിക്കും.
തഥവസരത്തിൽ സമാജം അംഗങ്ങൾക്കായുള്ള മോഹിനിയാട്ടം, ഭരതനാട്യം, കൈകൊട്ടിക്കളി പഠന ക്ലാസുകളുടെയും , കൂടാതെ വിവിധ താള – നാദ വാദ്യോപകരണ പരിശീലന ക്ലാസ്സുകളുടെയും ഉദ്ഘാടനവും അവതരണവുംനടക്കും.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വനിതാ അംഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കുന്ന ദീപാലങ്കാരങ്ങളും കൂടി സംയോജിപ്പിച്ചാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നതെന്നും സമയകുറവുമൂലം സമാജം ഓണാഘോഷത്തിൽ അവതരിപ്പിക്കാൻ സാധിക്കാതെ പോയ ചില കലാ പരിപാടികൾ കേരളപ്പിറവി ദിനത്തിൽ അരങ്ങേറുമെന്നും സമാജം കലാ സാംസ്കാരിക വിഭാഗം സെക്രട്ടറി സുരേഷ്ബാബു കെകെ അറിയിച്ചു.
വിവരങ്ങൾക്ക് :98208 86717