KSD വനിതാ സംരംഭകരുടെ വില്പന മേള നാളെ

മുംബൈ: കേരളീയ സമാജം ഡോംബിവ്‌ലിയിലെ അംഗങ്ങളായ വനിതാ സംരംഭകരുടെ മൂന്നാമത്തെ ഉത്പന്ന പ്രദർശനവും വില്പന മേളയും നാളെ രാവിലെ 10.00 മണി മുതൽ പാണ്ടുരംഗവാഡി മോഡൽ ഇംഗ്ലീഷ് സ്കൂളിൽ വച്ച് നടക്കും.
നാടൻ ലഘു ഭക്ഷണങ്ങൾ ,മറ്റ് സ്നാക്സ് ഐറ്റംസ് ,വിവിധ ഭക്ഷണ സാധനങ്ങൾ, ഹാൻഡ് സ്റ്റിച്ച് ചെയ്ത വസ്ത്രങ്ങൾ ,ടി-ഷർട്ടുകൾ ,സാരി, ബ്ലൌസ് ഇനങ്ങൾ , മറ്റ് വിവിധ തരം വസ്ത്രങ്ങൾ ഇൻവെസ്റ്റ്മെന്റ്
റിയൽ എസ്റ്റേറ്റ് ബ്രോക്കർ ,ഹെൽത്ത് ഇൻഷുറൻസ് ,ലൈഫ് ഇൻഷുറൻസ് ,ഇമിറ്റേഷൻ ഗോൾഡ് ആഭരണങ്ങൾ ,ഹാൻഡിക്രാഫ്റ്റ് , കമ്പ്യൂട്ടർ ക്ലാസുകൾ , വയർലെസ്സ് ഐറ്റംസ് ,പെയിന്റിംഗ്സ് ,ഹൗസ് ഹോൾഡ് ഐറ്റംസ് ,18. വെളിച്ചെണ്ണ , കോക്കനട്ട് പൗഡർ തുടങ്ങിയ വിവിധ ഉല്പന്നങ്ങൾ മേളയിൽ ലഭ്യമാണ്.
മേളയിൽ പങ്കെടുക്കുന്ന സമാജം അംഗങ്ങളിൽ നിന്ന് നറുക്കെടുത്ത് ഭാഗ്യശാലികൾക്ക് ആകർഷകമായ സമ്മാനങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്