KSD ‘സമന്വയം- 2025 ‘ സാഹിത്യോത്സവം: കെ പി രാമനുണ്ണി പങ്കെടുക്കും

ഡോംബിവ്‌ലിയിൽ ഭാഷയുടെ സംഗമോത്സവമായി ‘ സമന്വയം- 2025’
മുംബൈ: കേരളീയസമാജം ഡോംബിവ്‌ലി സംഘടിപ്പിക്കുന്ന ‘സമന്വയം- 2025 ‘ സാഹിത്യോത്സവത്തിൽ കേരള – കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും നോവലിസ്റ്റും കഥാകൃത്തും മലയാളം മിഷൻ ഭരണ സമിതി അംഗവുമായ കെ. പി. രാമനുണ്ണി പങ്കെടുക്കും.
ഫെബ്രുവരി 16 ന് ഡോംബിവ്‌ലി ഈസ്റ്റ് കമ്പൽപാഡയിലുള്ള മോഡൽ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചുനടക്കുന്ന ഭാഷാസംഗമ സെമിനാറിലാണ് മലയാളത്തെ പ്രതിനിധീകരിച്ച് കെ. പി. രാമനുണ്ണി പ്രഭാഷണം നടത്തുന്നത്.
ഐഎഎസ് കാരനും ഇംഗ്ലീഷ് സാഹിത്യത്തിലും നിയമത്തിലും ബിരുദാനന്തരവുമുള്ള പ്രശസ്‌ത എഴുത്തുകാരനും സാഹിത്യഅക്കാദമി ജേതാവുമായ വിശ്വാസ് പാട്ടീൽ മറാഠി ഭാഷയെയും പ്രശസ്‌ത എഴുത്തുകാരൻ ജിതേന്ദ്ര ഭാട്ടിയ ഹിന്ദിഭാഷയേയും പ്രതിനിധീകരിച്ചു സംസാരിക്കും .രാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സെമിനാർ .
തുടർന്ന് ഉച്ചയ്ക്ക് 2 മണിമുതൽ ‘മുംബൈ നഗരവും മലയാള സാഹിത്യവും; എന്ന വിഷയത്തിൽ അടിസ്ഥാനമാക്കി മുംബൈയിലെ എഴുത്തുകാർ സംസാരിക്കും.പരിപാടിയിൽ പങ്കെടുക്കാനും വിജയിപ്പിക്കാനുമായി മുംബയിലെ എല്ലാ സാഹിത്യ സ്നേഹികളേയും സ്വാഗതം ചെയ്യുന്നതായി സമാജം ജനറൽ സെക്രട്ടറി രാജശേഖരൻ നായർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :9892675571 , 9820886717