KSD ഓണോത്സവം -2025 : പൂക്കള മത്സരം ഓഗസ്റ്റ് 15 ന്

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്‌മയായ കേരളീയ സമാജം ഡോംബിവ്‌ലി, ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പൂക്കള മത്സരം- ഓഗസ്റ്റ് 15 ന്, വെള്ളിയാഴ്ച്ച നടക്കും.
കമ്പൽപാഡ (ഡോംബിവ്‌ലി ഈസ്റ്റ് )മോഡൽ കോളേജിൽ രാവിലെ 9.30 ന് പൂക്കളമിടൽ ആരംഭിക്കും .
സമാജം അംഗങ്ങൾക്കായുള്ള ഈ മത്സരത്തിൽ , ഒരു ടീമിൽ 8 അംഗങ്ങൾ ഉൾപ്പെടുന്ന മുപ്പത്തിരണ്ടോളം
ഗ്രൂപ്പുകളുണ്ട് . ആദ്യമായാണ് ഇത്രയും ടീമുകൾ മത്സരരംഗത്ത് വരുന്നത്.
ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന ഗ്രൂപ്പുകൾക്ക് യഥാക്രമം 15,000 ,10,000,7,500 രൂപാവീതം പാരിതോഷികമായി ലഭിക്കും. മത്സരിക്കുന്ന എല്ലാ ടീമിനും 3000 രൂപാ വീതം പ്രോത്സാഹനമായി സമ്മാനിക്കും.
ഉച്ചയ്ക്ക് രണ്ടുമണി മുതൽ ആസ്വാദകർക്ക് പൂക്കള വേദിയിലേക്ക് പ്രവേശനം ലഭിക്കുമെന്ന് ജനറൽ സെക്രട്ടറി രാജശേഖരൻ നായർ അറിയിച്ചു.