ഡോ. കെ.എസ്.അനിൽ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല പുതിയ വിസി
തിരുവനന്തപുരം: കേരള വെറ്റിനറി സർവ്വകലാശാലയുടെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു. മണ്ണുത്തി വെറ്റിനറി കോളെജിലെ പ്രൊഫസറാണ് അനിൽ. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഡോ. കെ. എസ് അനിൽ വിസിയായി ചുമതലകൾ നിർവക്കുമെന്ന് ഗവർണറുടെ സെക്രട്ടറിയറ്റിൽ നിന്നും പുറത്തിറക്കിയ വിജ്ഞാരനത്തിൽ വ്യക്തമാക്കി. ഗവർണറുടെ കടുത്ത അതൃപ്തിയെ തുടർന്ന് ഡോ.പി സി ശശീന്ദ്രൻ രാജിവച്ച ഒഴിവിലാണ് പുതിയ നിയമനം. സിദ്ധാർത്ഥന്റെ മരണത്തിൽ 33 വിദ്യാർത്ഥികളുടെ സസ്പെൻഷൻ വിസി പിൻവലിച്ചതായിരുന്നു രാജ്ഭവന്റെ അതൃപ്തിക്ക് കാരണം.