കെ റൈസ് വിപണിയിൽ എത്തിക്കുന്നത് കിലോക്ക് 10-11 രൂപ നഷ്ടത്തിൽ: മുഖ്യമന്ത്രി

0

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ ഭാരത് റൈസിന് പകരമായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ശബരി കെ റൈസ് വിപണിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കിലോയ്‌ക്ക് 10-11 രൂപ നഷ്ടം സഹിച്ചാണ് കെ റൈസ് വിപണിയില്‍ കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിലോയ്‌ക്ക് 40 രൂപ ചെലവഴിച്ചാണ് സര്‍ക്കാര്‍ അരി ഏറ്റെടുക്കുന്നത്. ഇത് 29 മുതല്‍ 30 രൂപ വരെ സബ്സിഡി നിരക്കിലാണ് ജനങ്ങളില്ലേക്ക് എത്തിക്കുന്നത്. അതായത് കിലോക്ക് 10 -11 രൂപ നഷ്ടം സഹിച്ചാണ് സര്‍ക്കാണ് കെ റൈസ് വിപണിയിലെത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആദ്യ വില്പന നടത്തും. ശബരി കെ-റൈസ് (ജയ അരി) കിലോയ്‌ക്ക് 29 രൂപയ്‌ക്കും മട്ട, കുറുവ ഇനങ്ങളിലെ അരി കിലോയ്‌ക്ക് 30 രൂപ നിരക്കിലും വിതരണം ചെയ്യും. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക.

ശബരി കെ റൈസ് എന്ന ബ്രാൻഡിൽ സപ്ലൈകോ സ്റ്റോറുകൾ വഴിയാണ് സർക്കാർ അരി വിതരണം ചെയ്യുന്നത്. ഓരോ റേഷൻ കാർഡിനും ഒരു മാസം അഞ്ച് കിലോ വീതം അരി നൽകാനാണ് ഭക്ഷ്യ വകുപ്പിന്റെ തീരുമാനം. ഏത് അരി ഇനം വേണമെന്ന് ഉപഭോക്താക്കൾക്ക് തീരുമാനിക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *