കരുനാഗപ്പള്ളിയിൽ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു
കരുനാഗപ്പള്ളി: കല്ലേലിഭാഗം പണ്ഡികശാലകടവിൽ മീൻ പിടിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു കല്ലേലിഭാഗം തുറയിൽ വടക്കത്തിൽ അജിത്ത് (23) ശ്രീജഭവനത്തിൽ ശ്രീരാഗ് (22) എന്നിവരാണ് മരിച്ചത്.ആറ്റിൽ മീൻ പിടിക്കാൻ എത്തിയ നാലംഗ സംഘത്തിന്‍റെ വള്ളം അപകടത്തിൽ പെടുകയായിരുന്നു. വള്ളം മറിഞ്ഞ് പുഴയിലെ ഒഴുക്കിൽപ്പെട്ട രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. പിന്നീട് കരുനാഗപ്പള്ളി ഫയർ ഫോഴ്സ് ഗ്രേഡ് ഫയർ ഓഫീസിൽ വിനോദിന്റെ നേതൃത്വത്തിൽ പതിനൊന്നംഗ സംഘവും , കൊല്ലത്തു നിന്നുള്ള സ്കൂബസംഘവും നടത്തിയ സംയുക്ത തിരച്ചിലിലാണ് ഒഴുക്കിൽപ്പെട്ട ശ്രീരാഗിനെയും അജിത്തിനെയും കണ്ടെത്തിയത്. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർച്ചയായി പെയ്ത മഴയിൽ ആറ്റിൽ ഒഴുക്ക് കൂടുതലായിരുന്നു. രക്ഷാപ്രവർത്തനത്തിനും മഴ വെല്ലുവിളിയായി.