കരുനാഗപ്പള്ളിയിൽ ഗതാഗതം നിയന്ത്രിക്കുന്നത് സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളികൾ

കരുനാഗപ്പള്ളി : ദേശീയപാതയിൽ ഗതാഗതം നിയന്ത്രിക്കുന്നത് വസ്ത്രവില്പന സ്ഥാപനത്തിലെ തൊഴിലാളികൾ ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി ഹൈസ്കൂൾ ജംഗ്ഷൻ മുതൽ ലാലാജി ജംഗ്ഷൻ വരെയുള്ള ഒരു കിലോ മീറ്റർ മുന്നൂറു മീറ്ററിൽ പതിനൊന്നു റോഡുകളിലിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് കടന്നു പോകുന്നതിനായി 2 യൂ ടെണുകളാണുള്ളത് എന്നാൽ ഒരു വസ്ത്രവില്പന സ്ഥാപനത്തിനു വേണ്ടി ദേശീയപാതയിൽ ഒരു ചെറിയ വഴി തുറന്നു കൊടുത്തിട്ടുണ്ട് ദേശീയപാതയിൽ തെക്ക് നിന്ന് വരുന്ന വാഹനങ്ങൾ കരുനാഗപ്പള്ളി താലൂക്ക് സർവീസ് അർബൻ ബാങ്കിനു മുമ്പിൽ വരെ ഗതാഗതക്കുരുക്കിൽ കിടക്കും അതേപോലെതന്നെ വരുന്ന വാഹനങ്ങൾ വിജയബാറിനു എതിർവശവും വരെയും ഗതാഗതക്കുരുക്കിൽപെടും കാരണം ഈ വസ്ത്ര വിതരണ സ്ഥാപനത്തിലേക്ക് ചെറിയ വഴി നൽകിയിരിക്കുന്നതിനാണ്. ഈ സ്ഥാപനത്തിലെ തൊഴിലാളികളാണ് ഈ പ്രദേശത്തെ മുഴുവൻ ഗതാഗതം നിയന്ത്രിക്കുന്നത്.
സ്ഥാപനത്തിന്റെ പാർക്കിംഗ് എതിർവശത്തായതിനാൽ അവിടെ വരുന്നവരെ റോഡ് മുറിച്ച് കടക്കുവാൻ വേണ്ടി ഗതാഗതം പൂർണ്ണമായും ബ്ലോക്ക് ചെയ്യുന്നത് ഈ സ്ഥാപനത്തിലെ തൊഴിലാളികളാണ് കൂടാതെ പോലീസിന്റെ യൂണിഫോമിൽ സ്പെഷ്യൽ പോലീസ് ഓഫീസർ എന്ന ലോഗോയും ധരിച്ച് രണ്ടുപേർ അവിടെ ജോലി ചെയ്യുന്നുണ്ട് കരുനാഗപ്പള്ളി പോലീസ് ഇൻസ്പെക്ടർ നിർദ്ദേശപ്രകാരമാണ് ഇവർ ജോലി ചെയ്യുന്നത് എന്നാണ് യൂണിഫോമിൽ നിൽക്കുന്നവർ പറയുന്നത് എന്നാൽ കരുനാഗപ്പള്ളി പോലീസോ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരോ ഇങ്ങനെ ആരെയും പോസ്റ്റ് ചെയ്തിട്ടില്ല എന്നാണ് അറിയിച്ചിട്ടുള്ളത്. ഇവിടേക്ക് വരുന്ന ആളുകളെ റോഡ് ക്രോസ് ചെയ്യുന്നതിന് വേണ്ടി തൊഴിലാളികൾ തന്നെ ഗതാഗതം നിയന്ത്രണം ഏറ്റെടുത്തതിനാൽ തെക്കുനിന്നും വരുന്ന വാഹനങ്ങൾ ഏകദേശം ഒരു കിലോമീറ്റർ വരെ ഗതാഗതക്കുരുക്കിനും വടക്കു നിന്നും വരുന്ന വാഹനങ്ങൾ ഏകദേശം പുള്ളിമാൻ ജംഗ്ഷൻ വരെയും ഗതാഗതക്കുരുക്കിൽപെടും.
കരുനാഗപ്പള്ളി യുപിജിഎസ് സ്കൂൾ ടൗൺ എൽപിഎസ് സ്കൂളിലെ കുട്ടികൾക്കും കൂടാതെ നാല് സ്വകാര്യ ഹോസ്പിറ്റലുകവരുന്നവർക്കും നൽകാത്ത പ്രത്യേക പരിഗണനയാണ് ഈ വസ്ത്ര വിതരണ സ്ഥാപനത്തിന് ഹൈവേ ഉദ്യോഗസ്ഥർ കരാർ കമ്പനിയും നൽകിയിരിക്കുന്നത്. ഈ അശാസ്ത്രീയമായ ഗതാഗത നിയന്ത്രണത്തിലും ഗതാഗത കുരുക്കിലും പെട്ട് നിരവധി അപകടങ്ങളാണ് ദിവസവുമുണ്ടാകുന്നത് രണ്ടാഴ്ചയ്ക്ക് മുമ്പ് ഒരു സ്ത്രീയിൽപ്പെട്ട് മരിക്കുകയും ചെയ്തിരുന്നു.നിലവിലെ ഈ അവസ്ഥ തുടർന്നാൽ വരും ദിവസങ്ങളിൽ അപകടം ഉണ്ടാകുകയും അത് മരണത്തിനുവരെ കാരണമാകുകയും ചെയ്യും