കരുനാഗപ്പള്ളിയിൽ ദേശീയപാത നിർമ്മാണ കമ്പനിയുടെ അശാസ്ത്രീയ ട്രാഫിക് നിയന്ത്രണവും ഗുണ്ടായിസവും.

കൊല്ലം : കരുനാഗപ്പള്ളി ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും ആലുംകടവ്, ചെറിയഴീക്കൽ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കരുനാഗപ്പള്ളി കെഎസ്ആർടിസി ബസ്റ്റാന്റിന് സമീപത്ത് നിന്നോ, അല്ലെങ്കിൽ ലാലാജി ജംഗ്ഷനിൽ നിന്നും തിരിഞ്ഞുവേണം പോകേണ്ടത് സ്കൂൾ ബസ് ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ ഇങ്ങനെ പോകുമ്പോൾ മണിക്കൂറുകളോളം കരുനാഗപ്പള്ളി ടൗണിൽ ഗതാഗത കുരുക്കാണ് സംഭവിക്കുന്നത്. ശാസ്താംകോട്ടയിൽ നിന്നും കരുനാഗപ്പള്ളി ഭാഗത്തേക്ക് വരുന്ന വാഹനങ്ങളും അഴീക്കൽ ചെറിയഴിക്കൽ വെള്ളനാതുരുത്ത് ഭാഗങ്ങളിൽ നിന്നും കൃത്യമായ സ്ഥലത്ത് എത്തിച്ചേരണമെങ്കിൽ നാല് കിലോമീറ്റർ വാഹന പത്മവ്യൂഹത്തിൽ കിടന്ന് കറങ്ങേണ്ട അവസ്ഥയാണുള്ളത്. ഇന്നലെ (18-07-2925) കരുനാഗപ്പള്ളി എ. എം. ഹോസ്പിറ്റലിൽ സമീപത്തുവച്ച് കെ എസ് ആർടിസി ബസ് ഇരുചക്ര വാഹനത്തിൽ തട്ടി റോഡിൽ കിടന്ന ഗ്രേസിയെ എതിർ ദിശയിൽ കിടന്ന ആംബുലൻസ് എത്തി ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ഏകദേശം 20 മിനിറ്റോളമെടുത്തെന്ന് ദയ ആംബുലൻസ് ഡ്രൈവർ രതീഷ് പറഞ്ഞു.
കരുനാഗപ്പള്ളിയിലെ പ്രധാന ജംഗ്ഷനായ കരുനാഗപ്പള്ളി സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ അശാസ്ത്രീയമായ ഗതാഗത നിയന്ത്രണമാണ് നടത്തിയിരിക്കുന്നത് നാലു ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ എങ്ങോട്ട് പോകണം എന്നറിയാതെ വട്ടം ചുറ്റുകയാണ്. നിയന്ത്രണങ്ങൾ നടത്തുന്ന നിർമ്മാണ കമ്പനിയുടെ തൊഴിലാളികളോട് ഇത് സംബന്ധിച്ച് എന്തെങ്കിലും ചോദിച്ചാൽ ഉടൻതന്നെ അന്യസംസ്ഥാന തൊഴിലാളികളെ ഉൾപ്പെടുത്തി ചോദിക്കുന്നവരെ കയ്യേറ്റം ചെയ്യാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഈ അശാസ്ത്രീയ ഗതാഗത നിയന്ത്രണം മൂലം കരുനാഗപ്പള്ളിയുടെ കിഴക്ക് ഭാഗത്തുനിന്ന് രോഗികളുമായി വരുന്ന ആംബുലൻസുകൾ കൃത്യസമയത്ത് എത്തിച്ചേരാൻ കഴിയില്ലയെന്ന് ആംബുലൻസ് ഡ്രൈവർമാരും പറയുന്നു. കരുനാഗപ്പള്ളി-കല്ലുകടവ് ഭാഗത്ത് എന്തെങ്കിലും ഒരു അടിയന്തര സാഹചര്യമുണ്ടായാൽ ഫയർഫോഴ്സ് യൂണിറ്റിന് കൃത്യമായി എത്തിച്ചേരാൻ പറ്റാത്ത രീതിയിലാണ് ദേശീയപാത നിർമ്മാണ കമ്പനിയുടെ ഗതാഗത നിയന്ത്രണം. പോലീസിന്റെ സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം നിരവധി റിപ്പോർട്ടുകൾ സമർപ്പിച്ചെങ്കിലും യാതൊരു ബലവും ഉണ്ടായിട്ടില്ല. ഇനി ഏതെങ്കിലും ഒരു അപകടം ഉണ്ടായി ഒരാൾ മരണപ്പെട്ടാൽ മാത്രമേ ഇതിനൊരു പരിഹാരം ഉണ്ടാവുകയുള്ളൂയെന്ന് നാട്ടുകാർ പറയുന്നു.
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് സർവീസ് റോഡുകളുടെ ഇരുഭാഗങ്ങളിലും വലിയ കുഴികളാണുള്ളത് രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്ന വാഹനത്തിലെ ഡ്രൈവർമാർക്ക് കാണാൻ പോലും പറ്റാത്ത രീതിയിൽ ഈ കുഴികളിൽ വെള്ളം കൂടി നിറഞ്ഞു കിടന്നാൽ വാഹനം കുഴിയിലേക്ക് വീഴുകയും അത് ഒരു ഇരുചക്രവാഹനമാണെങ്കിൽ വാഹനം ഓടിക്കുന്ന ആൾക്ക് മരണം വരെ സംഭവിക്കാം ഇത് ഒഴിവാക്കുന്നതിനായി ഫ്ലൂറസെൻറ് സ്റ്റിക്കറുകൾ കൂടാതെ രാത്രികാലങ്ങളിൽ കത്തുകയും അണയുകയും ചെയ്യുന്ന (മിന്നാമിന്നി) ലൈറ്റുകൾ സ്ഥാപിക്കേണ്ടതാണ് എന്നാൽ ഈ ലൈറ്റുകൾ ഒരിടത്തും സ്ഥാപിച്ചിട്ടില്ല. അപകടം ഉണ്ടാകുന്ന രീതിയിലുള്ള ജോലികൾ രാത്രികാലങ്ങളിൽ മാത്രമാണ് ചെയ്യേണ്ടതെന്ന് നിരവധി കോടതി ഉത്തരവുകൾ ഉണ്ടായിട്ടും ഇത് ഒന്നും കരുനാഗപ്പള്ളിയിൽ പാലിക്കുന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്. ജില്ലാ ഭരണകൂടവും പോലീസും ഇവ ശ്രദ്ധിക്കണമെന്നും കോടതി ഉത്തരവുകളിൽ പറഞ്ഞിട്ടുണ്ട്