കരുനാഗപ്പള്ളിയിൽ ട്രാഫിക് നിയന്ത്രണം പേരിന് മാത്രം

0
KPLY TRA

കൊല്ലം : സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലെ കരുനാഗപ്പള്ളിയിൽ കൺട്രോൾ റൂം വാഹനം, ഹൈവേ പോലീസ്, പിങ്ക് പോലീസ്, ഹോം ഗാർഡ്, കരുനാഗപ്പള്ളി സബ് ഡിവിഷൻ ഓഫീസറുടെ കീഴിലുള്ള സബ് ഡിവിഷൻ മൊബൈൽ എന്നീ വിഭാഗങ്ങളായി 25 ഓളം ഉദ്യോഗസ്ഥരാണ് ഉള്ളത് എന്നാൽ ഇവരെ ആരെയും കരുനാഗപ്പള്ളിയിലെ നിലവിലെ ട്രാഫിക് തിരക്ക് നിയന്ത്രിക്കുന്നതിനായി കാണാനില്ല ഹൈസ്കൂൾ ജംഗ്ഷനിലും കരുനാഗപ്പള്ളി ജംഗ്ഷനിലും കെഎസ്ആർടിസി ജംഗ്ഷനിലും ഓരോ ഹോം ഗാർഡുകൾ മാത്രമാണുള്ളത്. പിങ്ക് പോലീസും ഹൈവേ പോലീസും പലഭാഗങ്ങളിലും ഒളിച്ചിരുന്നു ഫോട്ടോ എടുക്കുന്ന പ്രവണത മാത്രമാണ് നടപ്പിലാക്കുന്നത്. ഹൈവേ പോലീസെന്ന് എഴുതിയ വാഹനം അല്ലാത്തതിനാൽ ഇപ്പോൾ ഹൈവേയിൽ നിന്നും മാറി മറ്റു സ്ഥലങ്ങളിൽ പോയാണ് അവരുടെ ടാർഗറ്റ് തികക്കുന്നത്. കൺട്രോൾ റൂം, വാഹനം പിങ്ക് പോലീസ്, ഹൈവേ പോലീസ് തുടങ്ങിയ വാഹനത്തിൽ ഉള്ള ഉദ്യോഗസ്ഥർ ഒരു അപകടം സംഭവിച്ചാ സ്ഥലത്തെത്തിയാൽ വാഹനത്തിൽ നിന്നും ഇറങ്ങാൻ പോലും താല്പര്യപ്പെടുന്നില്ല.

വർഷങ്ങൾക്കു മുമ്പ് കരുനാഗപ്പള്ളിക്ക് അനുവദിച്ച ട്രാഫിക് പോലീസ് സ്റ്റേഷൻ ഉദ്ഘാടനം നടന്നെങ്കിലും കടലാസിൽ ഇപ്പോഴും ഉറങ്ങുകയാണ്. കല്യാണരാമൻ സിനിമയിൽ സലിംകുമാർ പറയുന്നതുപോലെ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറായി ഒരു കൺട്രോൾ റൂം കെട്ടിടം കരുനാഗപ്പള്ളിയിലുണ്ട്.ഈ കൺട്രോൾ റൂമിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ ഇനിയും നിയമിച്ചിട്ടില്ല. പൊതുജനങ്ങൾക്ക് ആവശ്യമായ ഗതാഗത സുരക്ഷ നൽകിയില്ലെങ്കിലും ഒരു ഗതാഗത തടസ്സവുമുണ്ടാകാതെ ജനപ്രതിനിധികളെ കൊണ്ടുപോകാൻ പോലീസ് പ്രതിജ്ഞാബദ്ധമാണ്. മാസങ്ങൾക്കുമുൻപ് ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് കൊല്ലത്ത് നടന്ന യോഗത്തിൽ കരുനാഗപ്പള്ളി എ. എസ്. പി. ക്ക് അന്നത്തെ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കരുനാഗപ്പള്ളിയിലെ ഗതാഗത തടസ്സം പരിഹരിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല.

നിർദ്ദേശങ്ങൾ പാലിച്ചിരുന്നുവെങ്കിൽ ഇന്നലെ (18-07-2925) കരുനാഗപ്പള്ളി എ. എം. ഹോസ്പിറ്റലിൽ സമീപത്തുവച്ച് കെ എസ് ആർടിസി ബസ് ഇരുചക്ര വാഹനത്തിൽ തട്ടി മരുതൂർ കുളങ്ങര സ്വദേശി ഗ്രേസി (58) മരിക്കാൻ ഇടയായാ സാഹചര്യം ഉണ്ടാകില്ലായിരുന്നു. ഒരു അപകടം വന്നു കഴിയുമ്പോഴല്ല ഉദ്യോഗസ്ഥർ ഉണരേണ്ടത്. അത് വരാതെ നോക്കേണ്ട ഉത്തരവാദിത്വവും ഉദ്യോഗസ്ഥർക്കുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *