കരുനാഗപ്പള്ളിയിൽ നിയമങ്ങൾ പാലിക്കാതെ നിരത്തിൽ പോലീസ് വാഹനങ്ങൾ
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പോലീസ് പരിധിയിലെ ഉൾപ്പെടുന്ന പോലീസ് വാഹനങ്ങൾ മിക്കതും നിയമലംഘനം നടത്തിയാണ് നിരത്തിലൂടെ പായുന്നത്. കരുനാഗപ്പള്ളി എസിപിയുടെ അധികാരപരിധിയിൽ ഉൾപ്പെടുന്ന സബ്-ഡിവിഷൻ മൊബൈൽ എന്നറിയപ്പെടുന്ന (KL01 AY2197) ബസിന്റെ പുക പരിശോധിച്ചിട്ട് പതിമൂന്നു മാസം കഴിഞ്ഞു.
കൂടാതെ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ത്രീകൾക്കുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാനായി സേവനം നടത്തുന്ന പിങ്ക് പോലീസിന്റെ വാഹനത്തിന്റെ പുക പരിശോധിച്ചുട്ടു ഏഴു മാസങ്ങൾ കഴിഞ്ഞു. എന്നാൽ ഈ വാഹനങ്ങൾ നിരത്തിൽ പോകുന്നതിനു യാതൊരു തടസ്സവുമില്ല. സാധാരണക്കാരന്റെ വാഹനങ്ങളുടെ എന്തെങ്കിലും പരിമിധികണ്ടു പിഴചുമത്തുന്ന പോലീസുകാർ ഉപയോഗിക്കുന്ന വാഹനങ്ങളുടെ രേഖകളും കാര്യക്ഷമതയും പരിശോധിക്കാൻ ആരുണ്ട് നിയമങ്ങൾ പാലിച്ചു ജനങ്ങളുടെ മുന്നിൽ മാതൃകയാക്കേണ്ട പോലീസുകാരാണ് രേഖകളും മറ്റുമില്ലാത്ത വാഹനങ്ങളുമായി നിയമലംഘനം നടത്തുന്നത്
നമ്പർ പ്ലെറ്റുകൾ മാറ്റിയിട്ടില്ല
കൊല്ലം സിറ്റി കണ്ട്രോൾ റൂമിന്റെ കരുനാഗപ്പള്ളി പരിധിയിൽ സേവനം നടത്തുന്ന വാഹനത്തിന്റെ നമ്പർ പ്ലെറ്റുകൾ ഇപ്പോഴും പഴയതുപോലെയാണ്. ഈ വാഹനത്തിന്റെ മാത്രമല്ല മിക്ക പോലീസ് വാഹനങ്ങളുടെയും നമ്പർ പ്ലേറ്റ് മാറ്റിയിട്ടില്ല ഇന്ത്യയിൽ ഒരു നമ്പർ പ്ലെറ്റ് എന്ന സംവിധാനം വന്ന വിവരം ഇതുവരെയും ഇവർ അറിഞ്ഞല്ലയോ അതോ പോലീസിന്റെ വാഹനങ്ങൾക്ക് ഈ നിയമം ബാധകമാകില്ലയോ.