കരുനാഗപ്പള്ളിയിൽ എം.ഡി.എം.എയും ഗഞ്ചാവുമായി യുവാവ് പിടിയില്‍

0
AKHIL

കൊല്ലം : എം.ഡി.എം.എയും ഗഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍. കരുനാഗപ്പള്ളി മണപ്പള്ളി സൗത്തില്‍ കൊച്ചുതറതെക്കതില്‍ പ്രസന്നകുമാര്‍ മകന്‍ അഖില്‍(21) ആണ് കൊല്ലം സിറ്റി ഡാന്‍സാഫ് സംഘവും കരുനാഗപ്പള്ളി പോലീസും സംയുക്തമായി നടത്തിയ രഹസ്യ നീക്കത്തിലൂടെ പിടിയിലായത്. പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്ന് വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 10.56 ഗ്രാം എം.ഡി.എം.എയും 63.5 ഗ്രാം ഗഞ്ചാവും പോലീസ് കണ്ടെടുത്തു. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പടെ വിതരണം ചെയ്യാനായി എത്തിച്ച മാരക മയക്ക് മരുന്നാണ് പോലീസ് സംഘത്തിന്റെ പരിശ്രമത്തിലൂടെ പിടികൂടാനായത്. കൊല്ലം സിറ്റി പോലീസ് ജില്ലയെ ലഹരി സംഘങ്ങളുടെ പിടിയില്‍ നിന്നും രക്ഷിക്കാന്‍ ജില്ലാ പോലീസ് മേധാവി ശ്രീമതി കിരണ്‍ നാരായണന്‍ ഐ.പി.എസ് ന്റെ നേതൃത്വത്തില്‍ ‘മുക്ത്യോദയം’ എന്ന ലഹരി വിരുദ്ധ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്.

ഇതിന്റെ ഭാഗമായി ജില്ലയില്‍ ഉടനീളം ലഹരി സംഘങ്ങള്‍ക്കായുള്ള പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. ലഹരി സംഘങ്ങള്‍ക്കെതിരെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അഖില്‍ പിടിയിലായത്. കരുനാഗപ്പളളി എ.എസ്.പി അഞ്ജലിഭാവന ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ അഷിക്ക്, ആദര്‍ശ് എന്നിവരും എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *