കരുനാഗപ്പള്ളിയില്‍ എംഡിഎംഎ യുമായി യുവാക്കൾ പിടിയിൽ
കരുനാഗപ്പള്ളി. എം.ഡി.എം.എ യും ഗഞ്ചാവുമായി മൂന്ന് യുവാക്കൾ പോലീസ് പിടിയിലായി. ആദിനാട്, കാട്ടിൽകടവ്, ഷമീസ് മൻസിലിൽ ചെമ്പ്രി എന്ന ഷംനാസ് (32), എറണാകുളം, മാലികുളം, പൊന്തക്കാട് വീട്ടിൽ അജിത്ത് (28), ആദിനാട്, കാട്ടിൽകടവ് എസ്.ജെ ഹൗസിൽ സജിനൽ (26) എന്നിവരാണ് പോലീസ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവി വിവേക് കുമാർ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പോലീസും ഡാൻസാഫ് ടീമും സംയുക്തമായി ആയിരപ്പാറ പാടശേഖരത്തിന് സമീപത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് മൂന്ന് പ്രതികളിൽ നിന്നായി വിൽപ്പനക്കായി കരുതിയിരുന്ന 19.56 ഗ്രാം എം.ഡി.എം.എയും കവറുകളിലാക്കി സൂക്ഷിച്ചിരുന്ന 75 ഗ്രാം കഞ്ചാവും കണ്ടെത്തിയത്. നിരവധി ക്രിമിനൽ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതികളാണ് ഇവർ.
കരുനാഗപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ മോഹിത്ത്, സബ് ഇൻസ്‌പെക്ടർ ഷിജു, ഡാൻസാഫ് സബ് ഇൻസ്‌പെക്ടർ കണ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.