കരുനാഗപ്പള്ളിയിൽ സ്ഥിരംകുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി

0

കൊല്ലം: കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കരുനാഗപ്പള്ളി, കുലശേഖരപുരം, മണി മന്ദിരത്തിൽ ചിത്തൻ മകൻ ചിക്കു (30) ആണ് കാപ്പ നിയമം ചുമത്തി കൊല്ലം സിറ്റി പോലീസ് ജില്ലയിൽ നിന്നും പുറത്താക്കിയത്. 2021 മുതൽ ഓച്ചിറ, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പരിധികളിലുൾപ്പെട്ട സ്ഥലങ്ങളിൽ വ്യക്തികൾക്ക് നേരെയുള്ള അതിക്രമം, നാശനഷ്ടം വരുത്തൽ, കൊലപാതകശ്രമം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, ബലാൽസംഘം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് മൂന്ന് ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്. കൊല്ലം സിറ്റി പോലീസ് മേധാവി കിരൺ നാരായണൻ ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിൻ പ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിത ബേഗം ഐപിഎസ് ആണ് ജില്ലയിൽ നിന്നും നാട് കടത്തി ഉത്തരവിറക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *