യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിലായി

കൊല്ലം: കരുനാഗപ്പള്ളിയിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പോലീസ് പിടിയിലായി. മൈനാഗപ്പള്ളി, പള്ളിയുടെ താഴെ വീട്ടില്‍ ഷാജഹാൻ മകൻ ഷാഫി (23), ശാസ്താംകോട്ട, പറയന്റയ്യത്ത് തെക്കതിൽ, സാലി മകൻ അല്‍ അമീൻ (24) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇരുവരും ബുധനാഴ്ച രാത്രി കരുനാഗപ്പള്ളി ബാറിന് സമീപം വെച്ച് എറണാകുളം സ്വദേശിയായ ജൻസീറുമായി വാക്ക്തർക്കമുണ്ടാകുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു. പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു കരുനാഗപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷെമീർ, ആഷ്‌നി, എസ്.സിപിഒ മാരായ ഹാഷിം, പ്രശാന്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.