മുൻ വൈരാഗ്യം, ആക്രമണം : പ്രതികൾ പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ മുൻവൈരാഗ്യത്തിൽ യുവാവിനെ ആക്രമിച്ച കേസിലെ പ്രതികളിൽ മൂന്നുപേർ പിടിയിൽ. കുലശേഖരപുരം കടത്തൂർ ആലക്കട തെക്കതിൽ താരിഖ്( 22), പുന്നക്കുളം കൊച്ചുവീട്ടിൽ തെക്കതിൽ സജാദ് (25), പുന്നക്കുളം ആഷിക് മൻസിൽ ആഷിക് (19) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഒരു വർഷം മുമ്പ് പരാതിക്കാരനായ അജ്മൽ താരിക്കുമായി ഉണ്ടായ അടിയുടെ വൈരാഗത്താൽ കഴിഞ്ഞമാസം 29 ന് പുതിയകാവിന് സമീപമുള്ള ടെർഫിന്റെ മുന്നിൽ ബൈക്കിലിരുന്ന അജ്മലിനെ പ്രതികൾ സംഘം ചേർന്ന് ആക്രമിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു പ്രതികളെ പിടികൂടുകയായിരുന്നു.’
കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ഷമീർ, ആഷിക്, സുരേഷ് കുമാർ
എസ് സി പി ഓ ഹാഷിം, സി പി ഓ മനോജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പിടിയിലായ പ്രതികൾ ബഹു കോടതി റിമാൻഡ് ചെയ്തു. പിടിയിലായ സജാദ് നേരത്തെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ പ്രതിയാണ്