പ്രായപൂർത്തി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ
കൊല്ലം : പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച കരുനാഗപ്പള്ളി കുലശേഖരപുരം കുറുങ്ങപ്പള്ളി തയ്യിൽ തറയിൽ ഹരിദാസൻ മകൻ സുനിൽകുമാർ 50 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ചൈൾഡ് ലൈനിൽ നിന്നും ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത കരുനാഗപ്പള്ളി പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി എസി പി പ്രദീപ് കുമാർ വിഎസിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
