വധശ്രമം പ്രതികളിൽ ഒരാൾ പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളി മുൻവിരോദം നിമിത്തം യുവാവിനെ വധിക്കാൻ വന്ന പ്രതികളിൽ ഒരാൾ പിടിയിൽ. കുലശേഖരപുരം കടത്തൂർ സിയ മൻസിലിൽ മുഹമ്മദ് യാസീൻ 25 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇന്ന് 03/08/25 വെളുപ്പിന് പരാതിക്കാരന്റെ വീടിനു സമീപത്തുള്ള ആഷിക്കിന്റെ വീടിൻറെ ഗേറ്റിൽ തട്ടുകയും ഉച്ചത്തിലുള്ള ചീത്തവിളികളും കേട്ട് എന്തിനാണ് ഇവിടെവന്നു ബഹളം വെക്കുന്നത് എന്ന ചോദിച്ചതിന്റെ വൈരാഗ്യത്തിൽ പ്രതികൾ കയ്യിൽ കരുതിയിരുന്ന വാളുപയോഗിച്ച് തലയ്ക്കു വെട്ടുകയായിരുന്നു.
തുടർന്ന് പരാതിക്കാരൻ കരുനാഗപ്പള്ളി താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സ തേടുകയും കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു പ്രതിയായ യാസീനെ പിടികൂടുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ കൂട്ടുപ്രതി ക്ക് ആയി അന്വേഷണം നടത്തുകയാണെന്നുംഉടൻ പിടിയിൽ ആകുമെന്നും കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ബിജു വി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതികളുടെ ആക്രമണത്തിൽ പരാതിക്കാരൻ റെ സഹോദരനും പരിക്കേറ്റിട്ടുണ്ട്.