പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 23 വർഷം കഠിനതടവും പിഴയും

0
NITHIN

കൊല്ലം : കരുനാഗപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് മോഹന വാഗ്ദാനങ്ങൾ നൽകി പ്രതിയുടെ സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കരുനാഗപ്പള്ളി വെള്ളനാതുരുത്ത് ചെറിയഴിക്കൽ ആലിശ്ശേരി വീട്ടിൽ ബോസ് മകൻ കൊച്ചു ബോസ് എന്ന് വിളിക്കുന്ന നിതിനെ 23 വർഷം കഠിന തടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴ കൊടുക്കുവാനും കരുനാഗപ്പള്ളി സ്പെഷ്യൽ അതിവേഗ കോടതി ജഡ്ജ് രാജീവ് വച്ചാൽ ഉത്തരവിട്ടു.

അതിജീവതയെ പീഡനത്തിനിരയാക്കിയ സമയങ്ങളിൽ പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. അതിജീവതയെ മയക്കുമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തതായി അതിജീവത കോടതി മുമ്പാകെ മൊഴി നൽകിയിരുന്നു. ഒരു ലക്ഷത്തി പതിനായിരം രൂപ അടച്ചില്ലെങ്കിൽ ആറുമാസം കൂടി കഠിനതടവ് പ്രതി നിധിൻ അനുഭവിക്കണം. പീഡനത്തെ തുടർന്നും പ്രതിയുടെ നിരന്തരമുള്ള ഫോണിലൂടെയുള്ള ഭീഷണിയെ തുടർന്നും മാനസികാവസ്ഥ തകരാറിലായ അതിജീവത ഒന്നരമാസത്തോളം കൊല്ലം ജില്ലാ സൈക്യാട്രിക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ആദ്യം ചവറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് കൃത്യം നടന്നത് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കരുനാഗപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു അന്നത്തെ കരുനാഗപ്പള്ളി സബ് ഇൻസ്പെക്ടർ സുജാതൻ പിള്ള കേസ് രജിസ്റ്റർ ചെയ്യുകയും സ്റ്റേഷൻ ഹൗസ് ഓഫീസർ ആയിരുന്ന വി. ബിജു അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 28 സാക്ഷികളും 38 ഓളം തെളിവുകളും പ്രോസിക്യൂഷൻ സ്പെഷ്യൽ അതിവേഗ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് എൻ.സി പ്രേമചന്ദ്രൻ ഹാജരായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *