കരുനാഗപ്പള്ളിയിൽ നിയുക്ത സി.പി.ഐ കൗൺസിലർക്ക് ബിജെപി പ്രവർത്തകയുടെ വധഭീഷണി

0
BJP

കൊല്ലം: കരുനാഗപ്പള്ളി നഗരസഭയിൽ മുപ്പത്തിമൂന്നാം (33) ഡിവിഷനിൽ നിന്നും മത്സരിച്ച എൽഡിഎഫ് സ്ഥാനാർത്ഥി നസീമയ്ക്ക് ബിജെപി പ്രവർത്തകരുടെ വധഭീഷണിയും അസഭ്യ വർഷവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉള്ള തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തലേദിവസം ആയിരുന്നു ബിജെപി പ്രവർത്തക കരുനാഗപ്പള്ളി മരുന്നൂർ കുളങ്ങര തെക്ക് കണ്ടത്തിൽ തറയിൽ പ്രേംജിത്തിന്റെ ഭാര്യ ബിന്ദു വന്നു അസഭ്യവർഷവും വധഭീഷണിയും മുഴക്കിയത്. 12/12/2025 രാത്രി 7 മണിയോടുകൂടി ചെറൂലിമുക്ക് നെടിയവിള അമ്പലത്തിന് സമീപമുള്ള പടിപ്പുര വീടിന് മുന്നിൽ വന്ന് വീടിന്റെ വരാന്തയിൽ ഇരുന്ന നസീമയെ നോക്കി “നസീമയുടെ പേര് വിളിച്ചു അസഭ്യം പറയുകയും, നിന്നെ നാളെ കാണിച്ചുതരാം ഞങ്ങൾ ബിജെപിക്കാർ ആണ് നിന്നെ വെട്ടി കൊല്ലുമെടി” എന്ന് ഉറക്കെ വിളിച്ചു ഭീഷണിപ്പെടുത്തിയതായാണ് നസീമ പോലീസിൽ കൊടുത്തിരിക്കുന്ന മൊഴി. നസീമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പോലീസ് ഇന്ന് (19/12/2025) എഫ്ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. അതേസമയം നസീമയുടെ ഭർത്താവ് പടിപ്പുര ലത്തീഫ് ബിന്ദുവിനെ വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞു ബിന്ദു നൽകിയ പരാതിയിലും  കരുനാഗപ്പള്ളി പോലീസ് കേസെടുത്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *