കരുനാഗപ്പള്ളിയിൽ വീട്ടിൽ നിന്നും പണമപഹരിച്ച യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തു

0

കരുനാഗപ്പള്ളി. വീട്ടിൽ നിന്നും പണമപഹരിച്ച സുഹൃത്തുക്കളായ യുവാവിനെയും യുവതി യെയും പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം പുള്ളിക്കണക്ക് സ്വദേശികളായ അൻവർഷ 25 സരിത 27 എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തത്. കരുനാഗപ്പള്ളി തഴവയിൽ ആക്രി കട നടത്തുന നജീറിന്റെ കടയോട് ചേർന്ന വീട്ടിൽ അലമാരയിൽ സൂക്ഷിചിരുന 24000 രൂപ അപഹരിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ നവംബർ മാസം11-ാം തീയതി ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.

പ്രായമായ ഒരു സ്ത്രീ മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു CCTV ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു സുഹൃത്തുക്കളായ ഇരുവരെയും തിരിച്ചറിഞ്ഞത്. കുറെക്കാലമായി ഇരുവരും മോഷണ വസ്തുകൾ വിറ്റിരുന്നത്. ഈ ആക്രി കടയിലായിരുന്നു. മോഷ്ടിച്ച് വിറ്റ സാധനങ്ങളുടെ പണം വാങ്ങാൻ എത്തുന്നതിനിടയിലായിരുന്നു മോഷണം. തിരുവനന്തപുരത്ത് വാടകക്ക് താമസിച്ചിരുന്ന അൻവർ ഷായും സരിതയും മിക്ക ദിവസങ്ങളിലും കലഹത്തിലായിരുന്നു. പ്രദേശവാസികൾ പരാതി പെട്ടതിനെ തുടർന്ന് നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ കരുനാഗപള്ളി പോലീസിന് കൈമാറുകയായിരുന്നു. കായoകുളത്ത് ഉൾപ്പെടെ വിവിധ മോഷണ കേസുകളിൽ പ്രതികളാണിവർ

Spread the love

Leave a Reply

Your email address will not be published. Required fields are marked *