യുവാവിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍
കരുനാഗപ്പള്ളി: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. കുലശേഖരപുരം, ആദിനാട്, തൈക്കൂട്ടത്തില്‍ ബേബി മകന്‍ കാശിനാഥന്‍ (22) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. ആദിനാട് സ്വദേശിയായ സിദ്ധാര്‍ഥുമായുള്ള മുന്‍വിരോധമാണ് അക്രമണത്തിന് കാരണമായത്. തിങ്കളാഴ്ച വെളുപ്പിന് കാശിനാഥന്‍ സിദ്ധാര്‍ത്ഥിന്‍റെ വീട്ടിലതിക്രമിച്ച് കയറുകയും തുടര്‍ന്നുണ്ടായ വാക്ക്തര്‍ക്കത്തില്‍ പ്രതിയുടെ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആക്രമിച്ച് മുറിവേല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജുവിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ കണ്ണന്‍, ഷാജിമോന്‍, എസ്.സി.പി.ഒ ഹാഷിം, സിപിഒ ഷാലു, മനോജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്