കെപി കുഞ്ഞിക്കണ്ണൻ്റെ നിര്യാണത്തിൽ അനുശോചനം
മുംബൈ : മുതിർന്ന കോൺഗ്രസ് നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.പി കുഞ്ഞിക്കണ്ണൻ്റെ നിര്യാണത്തിൽ മഹരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോതോമസ് അനുശോചിച്ചു. പയ്യന്നൂർ കോളേജ് യൂണിയൻ ചെയർമാനായിരുന്ന കാലത്ത് കണ്ണേട്ടൻ എന്ന് ഞങ്ങൾ വിളിച്ചിരുന്ന കെ.പി കുഞ്ഞിക്കണ്ണനുമായി അടുത്ത സൗഹൃദമായിരുന്നെന്നും മുംബൈയിൽ സജീവരാഷ്ട്രീയത്തിൻ്റെ ഭാഗമായപ്പോഴും ആ ബന്ധം തുടർന്നിരുന്നുവെന്നും അനുശോചന കുറിപ്പിലൂടെ ജോജോതോമസ് അറിയിച്ചു
കാസർഗോഡ് ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി, ഉദുമ എം എൽ എ എന്നിങ്ങനെ ഉന്നത പദവികൾ വഹിക്കുമ്പോളും വലിയ സ്നേഹവും ആത്മാർത്ഥതയും എന്നും അദ്ദേഹം കാത്ത് സൂക്ഷിച്ച വ്യക്തിയായിരുന്നു.
മഹാരാഷ്ട്ര കോൺഗ്രസ് സെക്രട്ടറിയും, പിന്നീട് ജനറൽ സെക്രട്ടറിആയപ്പോഴും ജന്മനാട്ടിൽ എനിക്ക് ലഭിച്ച സ്വീകരണ യോഗങ്ങളിലെല്ലാം പ്രധാന പ്രാസംഗികനായിരുന്നത് കെപി കുഞ്ഞിക്കണ്ണൻ ആയിരുന്നു എന്നും ജോജോതോമസ് സ്മരിച്ചു.
സെപ്റ്റംബർ 4 ന് നീലേശ്വരം കരുവാച്ചേരിയിലുണ്ടായ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയ്ക്കുശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന കെപികുഞ്ഞിക്കണ്ണനെ ശ്വാസതടസത്തെത്തുർന്ന് 16 നാണ് കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ചികത്സയിലായിരക്കെയാണ് അദ്ദേഹത്തിൻ്റെ അന്ത്യം