കോഴിക്കോട് വെള്ളയിൽ വർക്ക് ഷോപ്പിൽ തീപിടിത്തം; സമീപത്തെ മരങ്ങളിലേക്കും തീ പടർന്നു

0

കോഴിക്കോട്: കോഴിക്കോട് വെള്ളയിലെ ഗാന്ധി റോഡിൽ കാർ വർഷോപ്പിന് തീപിടിത്തം.സമീപത്തെ തെങ്ങുകളിലേക്കും തീ പടർന്നതായി റിപ്പോർട്ട്‌.ഫയർഫോഴ്സ് എത്താൻ വൈകിയതായി നാട്ടുകാരുടെ ആരോപണം. തീ നിയന്ത്രണ വിധേയമാക്കിട്ടുണ്ട്.രാവിലെ പത്തരയോടെയാണ് തീപിടിത്തമുണ്ടായത്. വാഹനങ്ങളുടെ പെയിന്‍റിംഗ് നടക്കുന്ന സ്ഥലത്താണ് ആദ്യം തീപിടിച്ചത്. നാട്ടുകാരും ജീവനക്കാരും ചേർന്ന് കാറുകള്‍ തള്ളി പുറത്തേക്ക് മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി.

അടുത്തുള്ള കെട്ടിടങ്ങളിലേക്കും മരങ്ങളിലേക്കും തീപടർന്നിരുന്നു. തൊട്ടടുത്തുള്ള വെള്ളയിൽ ഫയർ സ്റ്റേഷനിൽ ഒരു യൂണിറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ഈ യൂണിറ്റ് മറ്റൊരിടത്തായിരുന്നു.പിന്നീട് മീഞ്ചന്തയിൽ നിന്നാണ് ആദ്യ യൂണിറ്റെത്തിയങ്കിലും, തീപടരാൻ തുടങ്ങിയതോടെ കൂടുതൽ യൂണിറ്റുകൾ ആവിശ്യം വന്നു. നിറയെ വീടുകളും മറ്റുമുള്ള സ്ഥലമാണിത്. മൂന്ന് യൂണിറ്റുകൾ കൂടി സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

വിവരമറിയിച്ചിട്ടും ഫയർഫോഴ്സ് എത്താൻ അരമണിക്കൂറോളം വൈകിയെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ ബക്കറ്റിൽ വെള്ളമെടുത്താണ് തീയണക്കാൻ ശ്രമിച്ചത്. ബീച്ച് ഫയർ സ്റ്റേഷനിൽ ഒരു യൂണിറ്റ് മാത്രമാണ് നിലവിലുള്ളത്. ഈ യൂണിറ്റ് മറ്റൊരു സ്ഥലത്ത് പോയിരിക്കുകയായിരുന്നു. മീഞ്ചന്തയിൽ നിന്നാണ് ആദ്യ യൂണിറ്റ് എത്തിയതെന്ന് സ്റ്റേഷൻ ഓഫീസർ കെ അരുൺ പറഞ്ഞു.സ്ഥലത്തെത്താനുള്ള സമയം മാത്രമാണെടുത്തത്. ഫയർഫോഴ്സ് യൂണിറ്റുകളുടെ കുറവ് വേനൽക്കാലത്ത് പ്രതിസന്ധി ഉണ്ടാക്കുന്നുവെന്നും സ്റ്റേഷൻ ഓഫീസർ പറഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *