കോഴിക്കോട് അനുവിന്‍റെ മരണം കൊലപാതകമെന്ന് നിഗമനം
കോഴിക്കോട്: കോഴിക്കോട് നൊച്ചാട് തോട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് നിഗമനം. അർധനഗ്നമായ ശരീരത്തിൽ ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ട നിലയിലാണ് വാളൂർ സ്വദേശി അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ആഭരണങ്ങളും മറ്റും മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ കൊലപാതകമാണോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവ സമയം സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ ചുവന്ന ബൈക്കിൽ സഞ്ചരിച്ച ആളെ കേന്ദ്രീകരിച്ചാണിപ്പോള്‍ പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്. ഇയാൾ നേരത്തെ പോക്കറ്റടിക്കേസുകളിൽ ഉൾപ്പെട്ടയാളെന്നാണ് വിവരം.