‘പറന്നുയരാനൊരു ചിറകു’മായി കോഴിക്കോട് സങ്കീർത്തന മുംബൈയിലെത്തുന്നു

മുംബൈ: കേരളത്തിലെ പ്രഫഷണൽ നാടകരംഗത്തെ പ്രമുഖ നാടകസമിതിയായ കോഴിക്കോട് സങ്കീർത്തന ‘പറന്നുയരാനൊരു ചിറക്’ എന്ന നാടകവുമായി മുംബൈ പര്യടനത്തിനെത്തുന്നു.
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച രണ്ടാമത്തെ നാടകം, മികച്ച രണ്ടാമത്തെ സംവിധായകൻ, മികച്ച നടി, മികച്ച സംഗീതം, മികച്ച ഗായകൻ എന്നീ 5 അവാർഡുകളും, 100-ൽ പരം പ്രാദേശിക അവാർഡുകളും ഈ നാടകം നേടിയിരുന്നു. നവംബർ 8 മുതൽ 23 വരെ സമിതി മുംബൈയിലുണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക് : രാജേന്ദ്രൻ- 9821259004