കോഴിക്കോട് എൻഐടിയിൽ പ്രഫസർക്ക് കുത്തേറ്റു; ആക്രമിച്ചത് അധ്യാപകന്റെ സഹപാഠി

0

കോഴിക്കോട്: മുക്കം എൻഐടിയിൽ അസിസ്റ്റന്റ് പ്രഫസർക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അസിസ്റ്റന്റ് പ്രഫസ്സർ ജയചന്ദ്രന് ഓഫീസിൽ വെച്ച് കുത്തേറ്റത്.മദ്രാസ് എൻഐടിയിൽ സഹപാഠി ആയിരുന്ന ആളാണ് കുത്തിയത്. സംഭവത്തിൽ തമിഴ്നാട് ഈറോഡ് സ്വദേശി വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തു വിദ്യാർഥി എന്ന വ്യാജേനയാണ് വിനോദ് എൻഐടിയിൽ എത്തിയത്. വിനോദ് ഓഫീസിൽ എത്തി ജയചന്ദ്രനുമായി വാക്കേറ്റമുണ്ടായി.

തുടർന്ന് മേശപ്പുറത്തിരുന്ന പേന കത്തി ഉപയോഗിച്ച് ജയചന്ദ്രനെ കുത്തുകയാരുന്നു.കഴുത്തിലും വയറ്റിലും ജയചന്ദ്രന് കുത്തേറ്റു. തുടർന്ന് കണ്ട് നിന്ന സെക്യൂരിറ്റിയും,മറ്റധ്യാപകരുംകൂടി ചേർന്ന് വിനോദിനെ കീഴ്പ്പെടുത്തി. സംഭവത്തിനുശേഷം പ്രതിയായ വിനോദ് കുമാറിനെ കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. കുത്തിയ വിനോദ് കുമാര്‍ എന്‍ഐടിയിലെ വിദ്യാര്‍ത്ഥിയല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണെന്നും പൊലീസ് വ്യക്തമാക്കി. എന്‍ഐടി  ക്യാമ്പസിലെ ലൈബ്രറിക്ക് സമീപത്ത് വെച്ചാണ് അധ്യാപകനെ ആക്രമിച്ചത്.

അതേസമയം പിടിയിലായ പ്രതി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പൊലീസിനോട് പറയുന്നത്. ഇരുവരും ഡൽഹി ഐഐടിയിൽ സഹപാഠികൾ ആണെന്നായിരുന്നു ആദ്യം പറഞ്ഞത്. വ്യക്തമായ മറുപടിയല്ല ഇയാള്‍ നല്‍കുന്നത്. പൊലീസ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരുകയാണ്. ആക്രമണത്തിന്‍റെ കാരണവും എന്‍ഐടി ക്യാമ്പസില്‍ പ്രതി എത്തിയത് സംബന്ധിച്ചും മറ്റു വിവരങ്ങളും പൊലീസ് അന്വേഷിച്ചുവരുകയാണ്. പരിക്കുപറ്റിയ അധ്യാപകനെ കോഴിക്കോട്ടെ സ്വകാര്യ ആശുപുത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *