കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻ്റിലെ തീപിടിത്തം അണയ്ക്കാനാവാതെ അധികൃതർ

കോഴിക്കോട്: ഒന്നരമണിക്കൂരിലേറെ നേരമായിട്ടും കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻ്റിലെ തീപിടിത്തം അണയ്ക്കാനാവാതെ അധികൃതർ. വൈകുന്നേരം അഞ്ചരയോടെയാണ് തീപിടിത്തം ഉണ്ടായത്. വിവിധയിടങ്ങളിലെ ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയിട്ടുണ്ടെങ്കിലും തീ കൂടുതൽ പടരുകയാണ്. സ്ഥലത്ത് പൊലീസും ഫയർഫോഴ്സും തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ജില്ലയിലെ മുഴുവൻ ഫയർ യൂണിറ്റുകൾ എത്താൻ ആവശ്യപ്പെട്ടുവെന്ന് ജില്ലാ കളക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള എയർപോർട്ട് യൂണിറ്റുകൾ പുറപ്പെട്ടുവെന്നും തീ നിയന്ത്രണ വിധേയമാക്കാനാണ് ശ്രമമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ആളുകൾ അകത്തില്ലെന്നു ഉറപ്പാക്കിയിട്ടുണ്ട്. ആർക്കും അപകടം ഇല്ലെന്നും കളക്ടർ പറഞ്ഞു. നിലവിൽ തീ അണയ്ക്കാനായിട്ടില്ല. വൈകുന്നേരം അഞ്ചരയോടെയാണ് പുതിയ ബസ് സ്റ്റാൻ്റിൽ തീപിടിത്തമുണ്ടായത്.
പുതിയ ബസ് സ്റ്റാൻഡിലെ ടെക്സ്റ്റൈൽസ് ഷോപ്പിലാണ് വൻ തീപിടുത്തമുണ്ടായത്. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന ഷോപ്പിലാണ് തീ പിടുത്തമുണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും തീ അണിക്കാൻ ശ്രമിക്കുകയാണ്. കൂടുതൽ ഫയർഫോഴ്സ് സംഘത്തെ സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. ബീച്ച്, മീഞ്ചന്ത, വെള്ളിമാട്കുന്ന് ഫയർ സ്റ്റേഷനിൽ നിന്നാണ് കൂടുതൽ ഫയർഫോഴ്സ് സംഘത്തെ എത്തിച്ചത്. ബസ് സ്റ്റാന്റിൽ പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽസ് ഷോപ്പിലാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇവിടെ നിന്നും മറ്റ് കടകളിലേക്കും തീ പടരുകയാണ്. ബസ് സ്റ്റാന്റിന്റെ ഉൾവശത്തേക്കും തീ പടരുന്നുണ്ട്. സ്റ്റാന്റിലെ ബസുകൾ മുഴുവൻ മാറ്റി. ഞായറാഴ്ച വൈകുന്നേരമായതിനാൽ നഗരത്തിൽ വലിയ ജനത്തിരക്കുണ്ട്. സ്ഥലത്ത് നിന്നും ആളുകളെ മാറ്റി. ഗതാഗതം നിയന്ത്രിച്ചു. ആളപായമില്ലെന്നാണ് വിവരം. മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാൻ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ശ്രമം തുടങ്ങി.