കൊട്ടിയൂര്‍ വൈശാഖോത്സവം : തിങ്കളാഴ്ച നീരെഴുന്നള്ളത്ത്

കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് മുന്നോടിയായിട്ടുള്ള നീരെഴുന്നള്ളത്ത് ജൂണ്‍ 2 തിങ്കളാഴ്ച നടക്കും. പതിനൊന്ന് മാസത്തോളം ഭക്തര്‍ക്ക് പ്രവേശനമില്ലാതിരുന്ന അക്കരെസന്നിധിയിലേക്ക് ആദ്യമായി സ്ഥാനികരും അടിയന്തരക്കാരും പ്രവേശിക്കുന്നത് ഇടവമാസത്തിലെ മകം നാളില്‍ നടക്കുന്ന നീരെഴുന്നള്ളത്തിനാണ്.
ഇക്കരെകൊട്ടിയൂര്‍ ക്ഷേത്രത്തില്‍നിന്നും സമുദായിഭട്ടതിരിപ്പാടിന്റെയും പടിഞ്ഞീറ്റ നമ്പൂതിരിയുടെയും നേതൃത്വത്തില്‍ പാരമ്പര്യ ഊരാളന്‍മാര്‍ ഉള്‍പ്പെടുന്ന സംഘം രഹസ്യകാനന വഴികളിലൂടെ നടന്ന് മന്ദംചേരിയിലെ കൂവപ്പാടത്തുനിന്നും കൂവയിലയില്‍ തീര്‍ഥം ശേഖരിച്ച് മണിത്തറയില്‍ സ്വയംഭൂവില്‍ അഭിഷേകം ചെയ്യുന്നതാണ് നീരെഴുന്നള്ളത്തിലെ പ്രധാന ചടങ്ങ്.
ജൂണ്‍ 8ന് നെയ്യാട്ടത്തോടെയാണ് ഈ വര്‍ഷത്തെ വൈശാഖോത്സവത്തിന്റെ പ്രധാന ചടങ്ങുകള്‍ നടക്കുക. 9ന് നടക്കുന്ന ഭണ്ഡാരം എഴുന്നള്ളത്തിന് ശേഷമാണ് സ്ത്രീകള്‍ക്ക് അക്കരെ സന്നിധിയില്‍ പ്രവേശനമുള്ളത്. മകം കലംവരവ്ദിനമായ ജൂണ്‍ 30 ന് ഉച്ചവരെ സ്ത്രീകള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കും.