കോട്ടയത്ത് കളമൊരുങ്ങി ലോക്സഭാ സീറ്റിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ്ജ്
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിന് കോട്ടയത്ത് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി. യു.ഡി.എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ സ്ഥാനാർഥി കെ. ഫ്രാന്‍സിസ് ജോര്‍ജാണ് സ്ഥാനാര്‍ഥി. കേരള കോൺഗ്രസ് ജോസഫ് വിഭാഗം പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് ആണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
1999ലും 2004ലും ഇടുക്കി സീറ്റിൽ നിന്നും ലോക്സഭാംഗമായിരുന്ന ഫ്രാന്‍സിസ് ജോര്‍ജ് 2016ലും 2021ലും ഇടുക്കി നിയമസഭ സീറ്റിൽ മത്സരിച്ചെങ്കിലും കേരള കോൺഗ്രസ് എം സ്ഥാനാർഥി റോഷി അഗസ്റ്റിനോട് പരാജയപ്പെടുകയായിരുന്നു. കേരള കോൺഗ്രസിന്‍റെ സ്ഥാപക നേതാവും ആദ്യ അധ്യക്ഷനുമായ കെ.എം. ജോർജിന്റെ മകനാണ് ഫ്രാൻസിസ് ജോർജ്.
നേരത്തെ എൽ.ഡി.എഫ് കേരള കോൺഗ്രസ് എമ്മിലെ തോമസ് ചാഴിക്കാടനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. കോട്ടയത്തെ സിറ്റിങ് എം.പിയാണ് തോമസ് ചാഴിക്കാടൻ. ഇതോടെ കോട്ടയം ലോക്സഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് യു.ഡി.എഫും എൽ.ഡി.എഫും സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന ആദ്യ മണ്ഡലമായി.