കോട്ടയം നഗരമധ്യത്തിലെ സ്‌റ്റേഷനറി കടയിൽ മോഷണം.
കോട്ടയം: നഗരമധ്യത്തിലെ സ്‌റ്റേഷനറി കടയിൽ മോഷണം. കടയുടെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന കാൽ ലക്ഷം രൂപ മോഷണം പോയി. നഗരമധ്യത്തിൽ മാർക്കറ്റിനുള്ളിൽ പ്രവർത്തിക്കുന്ന ടി.കെ ട്രേഡിംങിലാണ് മോഷണം നടന്നത്. കട ഉടമ പള്ളിയിൽ പോയ സമയത്താണ് കടയിൽ മോഷ്ടാവ് കയറിയത്. ഉടമ ഷട്ടർ താഴ്ത്തിയ ശേഷം കടയിലേയ്ക്ക് പോകുകയായിരുന്നു. ഈ സമയത്താണ് മോഷ്ടാവ് ഉള്ളിൽ കടന്ന്ത്. തുടർന്ന്, ഷട്ടർ ഉയർത്തി മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 25000 രൂപ അപഹരിക്കുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് കട ഉടമ നടത്തിയ പ്രാഥമിക പരിശോധനയിൽ കടയിൽ നിന്നും കറുത്ത ഷർട്ട് ധരിച്ചയാൾ ഇറങ്ങിപ്പോകുന്നത് കണ്ടതായി ഇതര സംസ്ഥാന തൊഴിലാളി വിവരം നൽകിയിട്ടുണ്ട്. സംഭവത്തിൽ കട ഉടമ പൊലീസിൽ പരാതി നൽകി.
