കഞ്ചാവ് ലഹരിയിൽ അപകട ഡ്രൈവിങ്, ക്രെയിനിട്ട് തടഞ്ഞ് പൊലീസ്.

0

കോട്ടയം: ലഹരിയിൽ അശ്രദ്ധമായി വാഹനമോടിച്ച് നഗരത്തിൽ ഭീതി പരത്തിയ യുവാവും യുവതിയും പോലീസ് കസ്റ്റഡിയിൽ. കോട്ടയം ചിങ്ങവനത്താണ് സംഭവം.എം.സി. നിരവധി വാഹനങ്ങളിൽ ഇടിച്ചേശേഷം നിർത്താതെ പോയ കാർ, പൊലീസ് ക്രെയിൻ റോഡിനു കുറുകെ നിർത്തിയാണ് പിടികൂടിയത്. ലഹരി ഉപയോഗത്തിനുംഅശ്രദ്ധമായ ഡ്രൈവിങ്ങിനും പോലീസ് കേസെടുത്ത്. എംസി റോഡിൽ കോട്ടയം മറിയപ്പള്ളി മുതൽ ചിങ്ങവനം വരെ ഏകദേശം 5 കിലോമീറ്ററോളം ദൂരമാണ് അപകടകരമായി വാഹനമോടിച്ചത്. അശ്രദ്ധമായ ഡ്രൈവിങ് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് ചിങ്ങവനം പൊലീസ് സ്റ്റേഷനു സമീപം റോഡിൽ കുറുകെ ക്രെയിയിനിട്ടാണ് കാർ തടഞ്ഞാണ് യുവാവിനേയും യുവതിയും പിടികൂടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *