കോട്ടയത്തെ കൊലപാതകം : മകന്‍റെ മരണവും തമ്മിൽ ബന്ധമുണ്ടോയെന്നുംപോലീസ് അന്യേഷിക്കുന്നു

0

കോട്ടയം: കോട്ടയം തിരുവാതുക്കലിൽ പ്രമുഖ വ്യവസായി വിജയകുമാറിന്‍റെയും ഭാര്യ മീരയുടെയും കൊലപാതകവും ഇവരുടെ മകന്‍റെ മരണവും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് പൊലീസ്. ഏഴുവർഷം മുമ്പാണ് വിജയകുമാറിന്‍റെ മകൻ ഗൗതമിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗൗതമിന്‍റെ മരണവും ഇപ്പോള്‍ വിജയകുമാറിന്‍റെയും മീരയുടെയും മരണവും തമ്മിൽ ബന്ധമുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
മകന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതി വിജയകുമാറിനും കുടുംബത്തിനും ഉണ്ടായിരുന്നു. ഗൗതമിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് ദമ്പതികൾ കൊല്ലപ്പെടുന്നത്.
2017 ജൂൺ 3 നാണ് മകന്‍റെ മരണം. വിജയകുമാറിന്‍റെ മകൻ ഗൗതമിന്‍റെ മരണത്തിൽ കഴിഞ്ഞ മാസം 21നാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സിബിഐ എഫ്ഐആറിട്ട് കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് ദമ്പതികളുടെ കൊലപാതകം. ഇതിനാൽ തന്നെ മൂന്നു മരണങ്ങള്‍ തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യമടക്കമാണ് പൊലീസ് അന്വേഷിക്കുന്നത്. മകന്‍റെ മരണത്തിൽ വിജയകുമാറിന്‍റെ ഹര്‍ജിയിൽ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

അതേസമയം, വീട്ടിൽ മോഷണശ്രമം നടന്നിട്ടില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. കൊല്ലപ്പെട്ട രണ്ടുപേരുടെയും ശരീരത്തിലെ ആഭരണങ്ങല്‍ നഷ്ടപ്പെട്ടതായി സൂചനയില്ല. വീടിനുള്ളിൽ അലമാരയോ ഷെല്‍ഫുകളോ ഒന്നും കുത്തി തുറന്നതായും സൂചനയില്ല. വീടിന്‍റെ ഹാളിലാണ് വിജയകുമാറിന്‍റെ മൃതദേഹം കിടന്നത്. വീടിന്‍റെ കിടപ്പുമുറിയിലാണ് മീരയുടെ മൃതദേഹം കണ്ടെത്തിയത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *