കോട്ടയം ജുഡീഷ്യൽ കോംപ്ലക്സ് പ്രാവർത്തികമാക്കും: തുഷാർ വെള്ളാപ്പള്ളി
കോട്ടയം: ഏറെക്കാലമായി കോട്ടയത്ത് അഭിഭാഷകരുടെയും ജുഡീഷ്യൽ ഓഫീസർമാരുടെയും നീതി തേടിയെത്തുന്നവരുടെയു സ്വപ്നമായ ജുഡീഷ്യൽ കോംപ്ലക്സ് സ്ഥാപിക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്യുമെന്ന് എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി അഭിഭാഷകരെ അറിയിച്ചു. ഭാരതീയ അഭിഭാഷക പരിഷത്ത് നൽകിയ നിവേദനം കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തും.
കോട്ടയത്ത് സംഘടിപ്പിച്ച എമിനൻ്റ് ലോയേഴ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോട്ടയം ബാർ അസോസിയേഷനിലെ വിവിധ അഭിഭാഷകർ വികസന വീക്ഷണങ്ങൾ പങ്കുവച്ചു.അഡ്വ.നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ശ്രീ. തുഷാർ വെള്ളാപ്പള്ളി, അഡ്വ.ബി.അശോക്, ശ്രീ.ലിജിൻ ലാൽ, അഡ്വ.ജോഷി ചീപ്പുങ്കൽ തുടങ്ങിയവർ സംസാരിച്ചു.