വീടിന് സമീപത്ത് കണ്ട കൂണ്‍ കഴിച്ചു; ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ

0

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ. വരിക്കോളി സ്വദേശികളായ പൊക്കന്‍ (88) , സുനില്‍ (48 ), ഭാര്യ റീജ (40) മകന്‍ ഭഗത് സൂര്യ (13) എന്നിവര്‍ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

വീടിന് സമീപത്ത് നിന്നും ലഭിച്ച കൂണ്‍ കഴിച്ച് ഇവര്‍ക്ക് ശരീര അസ്വസ്ഥതകളും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപെടുകയായിരുന്നു. ഇതില്‍ നിന്നാവാം ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം.മഴ പെയ്ത് ഇടിവെട്ടുന്നതോടെയാണു പറമ്പുകളിൽ കൂണുകൾ പൊങ്ങുന്നത്. എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ല. ചിതമ്പലുകളും നിറവും നോക്കിയാണ് വിഷം ഉള്ളതാണോ അല്ലയോ എന്നു തിരിച്ചറിയുന്നത്. ചിലത് ഗുരുതരമായ ആരോഗ്യപ്രശ്നത്തിനു വരെ കാരണമാകും.

വിഷ പദാർത്ഥങ്ങൾ അടങ്ങിയ കൂൺ കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന വിഷബാധയാണ് കൂൺ വിഷബാധ. ദഹനനാളത്തിന്റെ ചെറിയ അസ്വസ്ഥത മുതൽ ഏകദേശം 10 ദിവസത്തിനുള്ളിൽ മരണം വരെ ലക്ഷണങ്ങൾ വ്യത്യാസപ്പെടാം . ഫംഗസ് ഉത്പാദിപ്പിക്കുന്ന ദ്വിതീയ മെറ്റബോളിറ്റുകളാണ് കൂൺ വിഷവസ്തുക്കൾ . കൂൺ വിഷബാധയുടെ ഏറ്റവും സാധാരണമായ അനന്തരഫലം ദഹനനാളത്തിന്റെ അസ്വസ്ഥതയാണ്. മിക്ക വിഷമുള്ള കൂണുകളിലും ഛർദ്ദിക്കും വയറിളക്കത്തിനും കാരണമാകുന്ന ദഹനനാളത്തെ പ്രകോപിപ്പിക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *