കൊങ്കൺ റെയിൽവേ തുരങ്കത്തിൽ വെള്ളക്കെട്ട്;ട്രെയിനുകൾ വഴി തിരിച്ചുവിടുന്നു
മുംബൈ : റെയിൽവേ തുരങ്കത്തിലെ വെള്ളക്കെട്ടിനെത്തുടർന്ന് കൊങ്കൺ പാതയിലൂടെയുള്ള എല്ലാ ട്രെയിനുകളും വഴിതിരിച്ചുവിടുമെന്ന് കൊങ്കൺ റെയിൽവേ അറിയിച്ചു. ഗോവയിലെ കാർവാറിന് സമീപം പെർണം തുരങ്കത്തിലാണ് വെള്ളം കയറിയത്.
വഴിതിരിച്ച് വിടുന്ന ട്രെയിനുകൾ
1. 12618 ഹസ്രത് നിസാമുദ്ദീൻ – എറണാകുളം ജംക്‌ഷൻ മംഗള എക്സ്പ്രസ്: (09/07/2024 ന് യാത്ര ആരംഭിച്ചത്), പൻവേൽ – ലോണാവാല – പുണെ – മിറാജ് – ലോണ്ട – മഡ്ഗാവ് വഴി തിരിച്ചുവിടും.
2. 19577 തിരുനെൽവേലി – ജാംനഗർ എക്‌സ്‌പ്രസ്: (നിലവിൽ കുംതയിൽ നിൽക്കുന്നത്), ഷൊർണൂർ ജംക്‌ഷൻ – ഈറോഡ് ജംക്‌ഷൻ – ധർമ്മവരം – ഗുണ്ടക്കൽ ജംക്‌ഷൻ – പുണെ ജംക്‌ഷൻ – ലോണാവാല – പൻവേൽ വഴി തിരിച്ചുവിടും.
3. 16336 നാഗർകോവിൽ-ഗാന്ധിധാം എക്‌സ്പ്രസ്: (നിലവിൽ ഉഡുപ്പിയിൽ നിൽക്കുന്നത്), ഷൊർണൂർ ജംക്‌ഷൻ – ഈറോഡ് ജംക്‌ഷൻ – ധർമ്മവരം – ഗുണ്ടക്കൽ ജംഗ്ഷൻ – റായ്ച്ചൂർ–വാഡി–സോലാപൂർ ജംഗ്ഷൻ –പൂനെ ജംഗ്ഷൻ – ലോണാവാല – പൻവേല്‍ വഴി തിരിച്ചുവിടും.
4. 12283 എറണാകുളം ജംഗ്ഷൻ- ഹസ്രത് നിസാമുദ്ദീൻ എക്‌സ്‌പ്രസ്: (നിലവിൽ ജോക്കാട്ടെയിൽ നിൽക്കുന്നത്), ഷൊർണൂർ ജംക്‌ഷൻ – ഈറോഡ് ജംക്‌ഷൻ – ധർമ്മവരം – ഗുണ്ടക്കൽ ജംക്‌ഷൻ–റായ്ച്ചൂർ–വാഡി–സോലാപൂർ ജംഗ്ഷൻ – പുണെ ജംക്‌ഷൻ – ലോണാവാല – പൻവേൽ വഴി തിരിച്ചുവിടും.
5. 22655 എറണാകുളം ജംക്‌ഷൻ – ഹസ്രത് നിസാമുദ്ദീൻ എക്‌സ്‌പ്രസ്: (നിലവിൽ തലശ്ശേരിയിൽ നിൽക്കുന്നത്) ഷൊർണൂർ ജംക്‌ഷൻ – ഈറോഡ് ജംക്‌ഷൻ – ധർമ്മവരം – ഗുണ്ടക്കൽ ജംക്‌ഷൻ–റായ്ച്ചൂർ–വാഡി–സോലാപൂർ ജംക്‌ഷൻ – പൂണെ ജംക്‌ഷൻ – ലോണാവാല – പൻവേല്‍ വഴി തിരിച്ചുവിടും.
6. 16346 തിരുവനന്തപുരം സെൻട്രൽ – ലോകമാന്യ തിലക് (ടി) എക്‌സ്‌പ്രസ്: (10/07/2024 ന് വൈകീട്ട് 4.55ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് യാത്ര ആരംഭിക്കാനിരിക്കുന്നത്) ഷൊർണൂർ ജംക്‌ഷൻ – ഈറോഡ് ജംക്‌ഷൻ – ധർമ്മവരം – ഗുണ്ടക്കൽ ജംക്‌ഷൻ–റായ്ച്ചൂർ–വാഡി–സോലാപൂർ ജംക്‌ഷൻ – പൂണെ ജംക്‌ഷൻ – ലോണാവാല – പൻവേല്‍ വഴി തിരിച്ചുവിടും.