കൊണ്ടത്ത് വേണുഗോപാൽ – പ്രസിഡന്റ് / NWA പുതിയ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു.

ഡോംബിവ്‌ലി: ഡോംബിവ്‌ലി നായർ വെൽഫെയർ അസ്സോസിയേഷൻ ഭരണസമിതിയിലേക്ക് (2025- 2026) പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മാത്രമായി നടന്ന തെരഞ്ഞെടുപ്പിൽ കെ.വേണുഗോപാൽ ( കൊണ്ടത്ത് വേണുഗോപാൽ)വിജയിച്ചു.പോൾ ചെയ്‌ത 448 വോട്ടിൽ കെ.വേണുഗോപാലിന് 320ഉം എതിർസ്ഥാനാർഥി വേണുഗോപാൽ. ജി. യ്ക്ക് 126 വോട്ടും ലഭിച്ചു . കമ്പൽപാഡ മോഡൽകോളേജിൽ ഇന്നലെയാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഏകദേശം രണ്ടായിരത്തിലധികം അംഗങ്ങളുള്ള ,സാമൂഹ്യപ്രവർത്തനരംഗത്ത് സജീവമായ സാമുദായിക സംഘടനയാണ് ഡോംബിവ്‌ലി നായർ വെൽഫെയർ അസ്സോസിയേഷൻ.
ഭരണസമിതിയിലേയ്ക്ക് രാധാകൃഷ്ണൻ നായർ (വൈസ് പ്രസിഡന്റ് ), മധു ബാലകൃഷ്ണൻ (ജനറൽ സെക്രട്ടറി), എൻ.എൻ. കൃഷ്ണകുമാർ (ട്രഷറർ) , മോഹൻ സി.നായർ & മോഹനചന്ദ്രൻ (ജോയിന്റ് സെക്രട്ടറി) എന്നിവരേയും ഗവേർണിംഗ് കൌൺസിൽ അംഗങ്ങളായി കാന്ത നായർ, സതീശൻ പിള്ള , ജയരാജ് നായർ, പി.പി. പീതാംബരൻ,അജികുമാർ, അനിൽ കുമാർ, ഗിരീഷ് മേനോൻ, രാമചന്ദ്രൻ പിള്ള , പ്രമോദ് നായർ, ഉമേഷ് കുമാർ, അനിൽ നായർ, സുകുമാരൻ, സുശാന്ത്, ചന്ദ്രശേഖർ നായർ, സുധിർ കുമാർ, ഇന്റെർണൽ ഓഡിറ്റർമാരായിഎം.എസ്സ്. മേനോൻ ,രാജശേഖരൻ നായർ എന്നിവരെ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.
മുൻ ഭരണസമിതിയിലേക്ക് രണ്ടു പക്ഷങ്ങളായി നിന്നുകൊണ്ടുള്ള വാശിയേറിയ ഒരു തെരഞ്ഞെടുപ്പായിരുന്നു നടന്നിരുന്നതെങ്കിൽ ഇത്തവണ ഇരുപക്ഷവും ഒരു സമവായത്തിലെത്തി തെരഞ്ഞെടുപ്പ് വേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നു. അതിനിടയിലാണ് കൊണ്ടത്ത് വേണുഗോപാൽ പ്രസിഡണ്ട് സ്ഥാനം തുടരുന്നതിൽ വിയോജിപ്പുള്ള ഒരു വിഭാഗം പ്രസിഡന്റ് സ്ഥാനാർത്ഥിയായി വേണുഗോപാൽ .ജി.യെ സ്ഥാനാർത്ഥിയാക്കുന്നത് .