കൊല്ലത്ത് വന്‍ തീപിടിത്തം; അഞ്ച് വീടുകള്‍ കത്തിനശിച്ചു
കൊല്ലം: കൊല്ലത്ത് വന്‍ തീപിടിത്തം. തങ്കശേരി ആല്‍ത്തറമുടിലെ ഉന്നതിക്കാണ് തീപിടിച്ചത്. അഞ്ച് വീടുകള്‍ കത്തിനശിച്ചു. മറ്റ് വീടുകളിലേക്ക് തീപടര്‍ന്നു. ആല്‍ത്തറമൂടിന് സമീപമുള്ള പുറമ്പോക്കില്‍ നിര്‍മിച്ചിരുന്ന വീടുകളാണ് അഗ്നിക്കിരയായത്. അടഞ്ഞുകിടന്ന ഒരു വീട്ടിലാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് ഈ വീട്ടില്‍ നിന്ന് സമീപത്തുള്ള വീടുകളിലേക്ക് തീപടരുകയായിരുന്നു.ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി . ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. തകരഷീറ്റുകള്‍ കൊണ്ട് മറച്ച വീടുകളായിരുന്നു. അടുത്തടുത്തായി നിര്‍മിച്ചിരുന്ന വീടുകളായിരുന്നതിനാലാണ് വേഗത്തില്‍ തീ പടര്‍ന്നത്. തീപ്പിടിത്തമുണ്ടായതിന് പിന്നാലെ വീടുകളിലുണ്ടായിരുന്നവര്‍ പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
