അംഗീകൃത ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് ആയി കൊല്ലം തുറമുഖം

0

കൊല്ലം തുറമുഖം ഇനിമുതൽ അംഗീകൃത ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ്. അംഗീകൃത തിരിച്ചറിയൽ കാർഡുകൾ ഹാജരാക്കി എല്ലാ വിഭാഗത്തിലുമുള്ള യാത്രക്കാർക്കും രാജ്യത്തിന് അകത്തേക്കും പുറത്തേക്ക് സഞ്ചരിക്കാൻ സാധിക്കുന്ന അംഗീകൃത എമിഗ്രേഷൻ ചെക്ക് പോസ്റ്റ് ആയി കൊല്ലം തുറമുഖത്തെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അംഗീകരിച്ചു.

കൊല്ലം ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിന്റെ ചുമതല ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകിക്കൊണ്ടുള്ള പ്രത്യേക ഉത്തരവും കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇടത്തരം തുറമുഖത്തിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉള്ള കൊല്ലം തുറമുഖം കേന്ദ്രസർക്കാറിന്റെ അംഗീകാരം കൂടി നേടിയതോടെ രാജ്യാന്തര കപ്പൽ ഗതാഗതത്തിൽ ശ്രദ്ധേയമായി മാറും.

യാത്രാക്കപ്പലുകൾക്കും ചരക്ക് കപ്പലുകൾക്കുമായി രണ്ട് വാർഫുകൾ ഉള്ള കൊല്ലം തുറമുഖത്ത് ചരക്കു കപ്പലുകൾക്കുള്ള വാർഫിന് 178 മീറ്ററും യാത്ര കപ്പലുകൾക്കുള്ള വാർഫിന് 101 മീറ്റർ നീളവും ഉണ്ട്. ഇതുകൂടാതെ യാത്രാ കപ്പലിന്റെ വാർഫ് 101ൽ നിന്ന് 175 മീറ്റർ ആയി വർദ്ധിപ്പിക്കുന്നതിനും 9 മീറ്റർ ഡ്രാഫ്റ്റ് യാനങ്ങൾ അടുക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

6,000 മുതൽ 7,000 വരെ ഭാരവുമായി എത്തുന്ന കപ്പലുകൾക്ക് അടുക്കാൻ സാധിക്കുന്ന തുറമുഖത്തിന് 7.5 മീറ്റർ വരെ ആഴമുണ്ട്. രണ്ട് ട്രാൻസിറ്റ് ഷെഡുകളോട് കൂടിയ തുറമുഖത്തിന്റെ വാർഫിന് സമീപം ഡ്രാഫ്റ്റ് 7.2 മീറ്റർ ആണ്. 10 ഏക്കർ വിസ്തൃതിയിൽ വിശാലമായ സ്റ്റാക്കിങ് യാർഡ് സൗകര്യവും ചരക്കുകൾ സംഭരിക്കുന്നതിന് വാർഫിന് സമീപം ഒരുക്കിയിട്ടുണ്ട്.

എൻ കെ പ്രേമചന്ദ്രൻ എംപിയുടെ ശ്രമഫലമായി ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് അനുവദിക്കപ്പെട്ട തുറമുഖത്ത് 5 ടൺ മൊബൈൽ ക്രെയിനും ചരക്കുകൾ ഇറക്കുന്നതിനും കയറ്റുന്നതിനും ആയി 40 അടി കണ്ടെയ്നർ ഹാൻഡ്ലിംഗ് ക്രെയിനും ഉണ്ട്. ഇവ കൂടാതെ ട്രാഫിക് മോണിറ്റർ സിസ്റ്റം, ഫോർക്ക് ലിഫ്റ്റ്, വെയിറ്റിംഗ് മെഷീൻ വെസൽ എന്നീ സൗകര്യങ്ങളും ലഭ്യമാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *